Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

ശബരിമല മേൽശാന്തി നിയമനം: ഹർജിയിൽ 27ന് വിധി

ശബരിമല മേൽശാന്തി നിയമനം: ഹർജിയിൽ 27ന് വിധി

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം ചോദ്യംചെയ്തുള്ള ഹർജി 27ന് വിധിപറയാൻ മാറ്റി. ശബരിമല മേൽശാന്തി നിയമനത്തിന് അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ ടി എൽ സിജിത്, പി ആർ വിജീഷ്, സി വി വിഷ്ണുനാരായണൻ എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നും മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും തങ്ങൾക്കുണ്ടെന്നും ഹർജിക്കാർ വാദിച്ചു. മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണെന്നും ഹർജിക്കാർ വാദിച്ചു.

ഒരു സമുദായത്തിൽനിന്നുള്ളവരെമാത്രം ശബരിമല മേൽശാന്തിമാരായി ക്ഷണിക്കുന്നത് കീഴ്‌വഴക്കമാണെന്നും പുരാതനകാലംമുതലുള്ള രീതിയാണിതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP