Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല ദർശനത്തിന് കൂടുതൽ തീർത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിങ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും; കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടു തീർത്ഥാടനം തുടരും

ശബരിമല ദർശനത്തിന് കൂടുതൽ തീർത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിങ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും; കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടു തീർത്ഥാടനം തുടരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല ദർശനത്തിന് കൂടുതൽ തീർത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിങ് ഇന്ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കും. പ്രതിദിന തീർത്ഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായർ ദിവസങ്ങളിൽ മൂവായിരവുമായാണ് വർദ്ധിപ്പിച്ചത്.

ഇത് മുൻപ് യഥാക്രമം ആയിരവും രണ്ടായിരവുമായിരുന്നു. പൂർണമായും ഓൺലൈൻ സംവിധാനം വഴിയാണ് ബുക്കിങ്.
sabarimalaonline. org എന്ന വെബ്‌സൈറ്റിൽ നിന്നും തീർത്ഥാടകർക്ക് ബുക്കിങ് സാധിക്കും. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും തീർത്ഥാടനം.

എല്ലാ തീർത്ഥാടകരും നിലക്കലിൽ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലിൽ ഇതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതല്ലെങ്കിൽ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സർക്കാർ അല്ലെങ്കിൽ സ്വകാര്യ ഏജൻസികൾ ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കിൽനിന്ന് തീർത്ഥാടകർക്കു പരിശോധന നടത്താവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP