Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർക്കടക മാസത്തിലും ശബരിമലയിൽ ഭക്തർക്ക് പ്രവേശനമില്ല; നട തുറക്കുക 15ന്; ഇത്തവണയും പതിവ് പൂജകൾ മാത്രം

കർക്കടക മാസത്തിലും ശബരിമലയിൽ ഭക്തർക്ക് പ്രവേശനമില്ല; നട തുറക്കുക 15ന്; ഇത്തവണയും പതിവ് പൂജകൾ മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട ഈ മാസം 15 ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.

തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും.നട തുറക്കുന്ന ദിവസം പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.16 ന് ആണ് കർക്കടകം ഒന്ന് .അന്ന് പുലർച്ചെ 5 മണിക്ക് നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും.തുടർന്ന് മണ്ഡപത്തിൽ ഗണപതിഹോമവും ഉണ്ടാകും.നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും പതിവ് പൂജകൾ മാത്രേമെ ഉണ്ടാവുകയുള്ളൂ.

നെയ്യഭിഷേകം,ഉദയാസ്തമന പൂജ, പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യകപൂജകൾ ഉണ്ടാവുകയില്ല. 20 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.ഇക്കുറിയും നടതുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.ഭക്തർ ഇല്ലാത്തതിനാൽ ഈ മാസവും 5 ദിവസങ്ങളിലും നടതുറക്കുന്നതിലും അടയ്ക്കുന്നതിലും പ്രത്യേക സമയക്രമമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 5 ന് നടതുറക്കും.7.30 ന് ഉഷപൂജ.9 മണിക്ക് പതിവ് 25 കലശാഭിഷേകം.9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10 ന് നടഅടയ്ക്കും.ശേഷം വൈകുന്നേരം 5 ന് ശ്രീകോവിൽ നട തുറക്കും.6.30 ന് ദീപാരാധന.7 ന് അത്താഴപൂജ.7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.കർക്കടകവാവുബലിയായ 20 ന് പമ്പയിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഉണ്ടാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP