Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തിയാകാൻ ഇക്കുറി ആള് കുറവ്; തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലെത്തിയത് സന്നിധാനത്തേക്ക് 55 അപേക്ഷകളും മാളികപുറത്തേക്ക് 34 അപേക്ഷകളും; തിരക്ക് കുറയാൻ കാരണം കോവിഡ് വ്യാപനമെന്നും ബോർഡ്

ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തിയാകാൻ ഇക്കുറി ആള് കുറവ്; തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലെത്തിയത് സന്നിധാനത്തേക്ക് 55 അപേക്ഷകളും മാളികപുറത്തേക്ക് 34 അപേക്ഷകളും; തിരക്ക് കുറയാൻ കാരണം കോവിഡ് വ്യാപനമെന്നും ബോർഡ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല സന്നിധാനത്തും മാളികപ്പുറത്തും മേൽശാന്തി നിയമനത്തിന് അപേക്ഷകർ കുറഞ്ഞു. ശബരിമല മേൽശാന്തി നിയമനത്തിന് 55, മാളികപ്പുറത്തേക്ക് 34 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. കഴിഞ്ഞവർഷം 72 പേർ സന്നിധാനത്തേക്കും 61 പേർ മാളികപ്പുറത്തേക്കും അപേക്ഷിച്ചിരുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടനത്തെപ്പറ്റി ബോർഡിനും ആശങ്കയുണ്ട്. ഇത്തരമൊരാശങ്കയാകാം അപേക്ഷകരുടെ തിരക്ക് കുറയാൻ കാരണമായതെന്നു കരുതുന്നു.

ലോക്ഡൗണിനെത്തുടർന്ന് മാസപൂജയ്ക്കുൾപ്പെടെ ഇപ്പോൾ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നില്ല. കർക്കടകമാസ പൂജകൾക്കായി 15-ന് വൈകീട്ട് നടതുറക്കുമെങ്കിലും തീർത്ഥാടകരെ അനുവദിക്കാനിടയില്ല. മേൽശാന്തിമാർ തീർത്ഥാടകസാന്നിധ്യമില്ലാതെ പുറപ്പെടാ ശാന്തിമാരായി കഴിയണം. ചിങ്ങം ഒന്നിന് സന്നിധാനത്ത് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർ (പുറപ്പെടാശാന്തിമാർ) തുലാം ഒന്നുമുതൽ 30 ദിവസം ശബരിമലയിൽ ഭജനമിരിക്കണം.

വിജിലൻസ് അന്വേഷണത്തിന് ശേഷമായിരിക്കും അഭിമുഖത്തിന് യോഗ്യത നേടിയവരുടെ പട്ടിക തയ്യാറാക്കുന്നത്. കോവിഡ് ഭീതി ഒഴിയുമെന്ന പ്രതീക്ഷയിൽ ശബരിമല തീർത്ഥാടനത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി. തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻതൂക്കം. പണച്ചെലവേറിയ നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടെന്ന് ബോർഡ് തീരുമാനിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP