Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വെട്ടിലാക്കി എംപ്ലോയ്‌മെന്റ് വഴി നിയമനം നേടിയ ജീവനക്കാർ; ജീവനക്കാരെ പിരിച്ചുവിടാനാകാത്തതു മൂലം ബോർഡിലെ ഒഴിവുകൾ റിപ്പോർട്ടു ചെയ്യാനാകാത്ത പ്രതിസന്ധി

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വെട്ടിലാക്കി എംപ്ലോയ്‌മെന്റ് വഴി നിയമനം നേടിയ ജീവനക്കാർ; ജീവനക്കാരെ പിരിച്ചുവിടാനാകാത്തതു മൂലം ബോർഡിലെ ഒഴിവുകൾ റിപ്പോർട്ടു ചെയ്യാനാകാത്ത പ്രതിസന്ധി

എസ് രാജീവ്‌

ശബരിമല: എംപ്ലോയ്‌മെന്റ് വഴി നിയമനം നേടിയ ജീവനക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നു. എംപ്ലോയിമെന്റ് എക്സ്ചെയ്ഞ്ച് വഴി നിയമനം ലഭിച്ച ജീവനക്കാരെ പിരിച്ചുവിടാനാകാത്തതു മൂലം ബോർഡിലെ ഒഴിവുകൾ റിപ്പോർട്ടു ചെയ്യാനാകാതെ വരുന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വെട്ടിലാക്കിയിരിക്കുന്നത്.

പ്രബല യൂണിയനുകൾക്ക് ബോർഡിന് മേലുള്ള അപ്രമാദിത്യമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നേടിയവരെ പിരിച്ചുവിടുന്നതിൽ നിന്നും ബോർഡിനെ പിന്നോട്ടടിക്കുന്നത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻനായർ ബോർഡ് പ്രസിഡന്റായിരിക്കെയാണ് 100 ഓളം പേരെ എംപ്ലോയിമെന്റ് എക്സചെയ്ഞ്ച് വഴി വിവിധ ജോലികൾക്കായി നിയമിച്ചത്.

നിശ്ചിത ദിവസംകഴിഞ്ഞ് ഇവരെ പിരിച്ചുവിട്ടശേഷം ആവശ്യമെങ്കിൽ പുതിയവരെ നിയമിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതു പാലിക്കാൻ ബോർഡിന് കഴിയാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. ഏതാനും വർഷം മുമ്പ് ഇവരെ പിരിച്ചുവിടാൻ ബോർഡ് നീക്കം തുടങ്ങിയപ്പോൾ യൂണിയനുകളുടെ പിൻബലത്തിൽ ജീവനക്കാർ കോടതിയെ സമീപിച്ച് താല്ക്കാലിക സ്റ്റേ വാങ്ങിയിരുന്നു. ഇതേ തുടർന്ന് ബോർഡ് മേൽക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു.

എന്നാൽ മാറി മാറി വന്ന ബോർഡുകൾ ദേവസ്വം യൂണിയനുകളുടെ സമ്മർദ്ദത്തെ തുടർന്ന് എംപ്ലോയിമെന്റ് ജീവനക്കാരെ നിലനിർത്തുന്ന നടപടിയാണ് സ്വീകരിച്ചത്. ഇതിനിടെയാണ് ദേവസ്വം ബോർഡ് നിയമനങ്ങൾ നടത്തുന്നതിനായി കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർക്കാർ രൂപീകരിച്ചത്. ഇതുപ്രകാരം ബോർഡിലെ എല്ലാ നിയമങ്ങളും റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിലായി.

എംപ്ലോയിമെന്റ് ജീവനക്കാർ ഇപ്പോഴും തുടരുന്നതുമൂലം ഈ തസ്തികകളിലെ നിയമനം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിച്ച് നടപടികൾ മുന്നോട്ട് നീക്കാൻ കഴിയാത്ത സ്ഥിതിയുമായി. റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടത്തിയാൽ എംപ്ലോയിമെന്റ് ജീവനക്കാർ പുറത്തുപോകുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറയുന്നതെങ്കിലും യൂണിയൻകാരുടെ സമ്മർദ്ദവും ജീവനക്കാർ വീണ്ടും മേൽക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുമെന്ന ആശങ്കയും ബോർഡിനെ അലട്ടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP