Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആചാര സംരക്ഷണത്തിന് സന്നിധാനത്തും മാളികപ്പുറത്തും അയ്യപ്പജ്യോതി; പൊലീസിന്റെ എതിർപ്പ് മറികടന്ന് ജ്യോതി കത്തിച്ച് കർമ്മ സമിതി

ആചാര സംരക്ഷണത്തിന് സന്നിധാനത്തും മാളികപ്പുറത്തും അയ്യപ്പജ്യോതി; പൊലീസിന്റെ എതിർപ്പ് മറികടന്ന് ജ്യോതി കത്തിച്ച് കർമ്മ സമിതി

സന്നിധാനം: ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ശബരിമലയിലും അയ്യപ്പജ്യോതി തെളിച്ചു. സന്നിധാനത്തിന് പരിസരത്തും മാളിക പുറത്തുമാണ് ജ്യോതി തെളിയിച്ചത്. പൊലീസുകാർ തുടക്കത്തിൽ എതിർത്തെങ്കിലും ജ്യോതി തെളിയിക്കുമെന്ന് കർമ്മ സമിതിക്കാർ നിലപാട് എടുത്തതോടെ പിന്മാറുകയായിരുന്നു.

സംസ്ഥാനത്ത് പല കേന്ദ്രങ്ങളിലായി അയ്യപ്പ ജ്യോതി തെളിയിച്ചു. വനിത മതിലിന് ബദലായി സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ വൻ ജനപങ്കാളിത്തം ഉണ്ടെന്നാണ് സംഘടനകൾ അവകാശപ്പെടുന്നത്. അയ്യപ്പജ്യോതിക്ക് ബിജെപി, ആർഎസ്എസ്, എൻഎസ്എസ് സംഘടനകളും പിന്തുണ നൽകി.

തിരുവനന്തപുരം മുതൽ കാസർഗോഡുവരെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. ഹൊസങ്കടി ശ്രീധർമ ശാസ്താക്ഷേത്രത്തിൽ നിന്നു തുടങ്ങി കളിയിക്കാവിളയിൽ നിന്നു തമിഴ്‌നാട്ടിലേക്കു കടക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിന്റെ ഭാഗമായാണ് ശബരിമലയിലും അയ്യപ്പജ്യോതി കർമ്മ സമിതി തെളിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP