Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്നിധാനം പൂർണ്ണമായും ശാന്തം സമാധാനവും...സ്വാമിമാർക്ക് ധൈര്യമായി മലചവിട്ടാം: ആശങ്കപ്പെടാനില്ലെന്ന് മേൽശാന്തിമാർ

സന്നിധാനം പൂർണ്ണമായും ശാന്തം സമാധാനവും...സ്വാമിമാർക്ക് ധൈര്യമായി മലചവിട്ടാം: ആശങ്കപ്പെടാനില്ലെന്ന് മേൽശാന്തിമാർ

സന്നിധാനം: ശബരിമലയിൽ ഭക്തന്മാർക്ക് ധൈര്യമായി സന്ദർശിക്കാമെന്ന് വ്യക്തമാക്കി മേൽശാന്തിമാർ. ശബരിമലയിലേക്കുള്ള സ്വാമിമാർ പതിവ് യാത്ര ഒഴിവാക്കരുതെന്നും സന്നിധാനം പൂർണമായും സമാധാനാന്തരീക്ഷത്തിലാണെന്നും ശബരിമല- മാളികപ്പുറം മേൽശാന്തിമാർ അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിലുണ്ടായിരുന്ന ആശങ്ക പൂർണമായും നീങ്ങി. അയ്യപ്പന്മാരുടെ ഒഴുക്ക് കൂടിയത് സ്വാമി വൈഭവമെന്ന് ശബരിമല മേൽശാന്തി പറഞ്ഞു. ദർശനത്തിനും നെയ്യഭിഷേകമടക്കമുള്ള ചടങ്ങ് പൂർത്തീകരിക്കുന്നതിനും യാതൊരു തടസവുമില്ല.

നിലവിലെ നിയന്ത്രണങ്ങൾ സുരക്ഷയെക്കരുതിയെന്ന് മാത്രം കരുതുക. വ്യാജ പ്രചരണങ്ങൾ ശബരിമലയെ തകർക്കരുത്. കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ എത്തുന്നത് ശുഭസൂചനയാണെന്നും അവർ അഭിപ്രായപ്പെട്ടു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP