Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

കോട്ടയത്ത്‌ റബ്ബർ പുരയ്ക്ക് തീപിടിച്ചു; നാല് ടണ്ണോളം റബർ ഷീറ്റ് കത്തി നശിച്ചു; അഗ്നിശമന സേനയെത്തി തീ കെടുത്തി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയം കടപ്പൂരിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. പാലയ്ക്കൽ ഷാന്റിസിന്റെ ഉടമസ്ഥതയിലുള്ള പാലയ്ക്കൽ ട്രേഡേഴ്‌സിലെ റബ്ബർ ഷീറ്റ് പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ പുകപ്പുരയ്ക്ക് അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന നാല് ടണ്ണോളം റബർ ഷീറ്റ് കത്തി നശിച്ചു.

രണ്ട് ഭാഗങ്ങളായുള്ള പുകപ്പുരയുടെ ഒരു ഭാഗമാണ് കത്തി നശിച്ചത്. ഉടമയുടെയും, നാട്ടുകാരുടെയും ഫയർ ഫോഴ്‌സിന്റെയും അവസരോചിതമായ ഇടപെടൽ മൂലമാണ് മറ്റ് ഭാഗത്തേയ്ക്ക് തീ പടരാതിരുന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP