Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പോൾ ഹോളി ആഘോഷവും ഭാരതീയ സംസ്‌ക്കാരത്തിന് യോജിച്ചതല്ലേ? ഹോളി ആഘോഷിച്ച ശ്രീ ബുദ്ധ എഞ്ചിനിയറിങ് കോളജ് വിദ്യാർത്ഥികളെ ആർഎസ്എസ് മർദ്ദിച്ചു

അപ്പോൾ ഹോളി ആഘോഷവും ഭാരതീയ സംസ്‌ക്കാരത്തിന് യോജിച്ചതല്ലേ? ഹോളി ആഘോഷിച്ച ശ്രീ ബുദ്ധ എഞ്ചിനിയറിങ് കോളജ് വിദ്യാർത്ഥികളെ ആർഎസ്എസ് മർദ്ദിച്ചു

ആലപ്പുഴ: സംഘപരിവാർ കാഴ്‌ച്ചപ്പാടിൽ ചുംബന സമരം സദാചാരത്തിന് നിരക്കാത്ത സമരരൂപമാണ്. അതുകൊണ്ട് തന്നെയാണ് ഈ സമര രൂപത്തിനെതിരെ സദാചാര പൊലീസ് ചമഞ്ഞ് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയതും. ഇതിനിടെയാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ ചോദിച്ചത് ഹോളിയുടെ പേരിൽ നടക്കുന്നത് ഭാരതീയ സംസ്‌ക്കാരത്തിന്റെ ലംഘനം അല്ലേയെന്ന്. ഇതോടെ ഒരു വിഭാഗം ആർഎസ്എസുകാർ ഹോളി ആഘോഷത്തിനെതിരെ രംഗത്തെത്തി. ആലപ്പുഴയിലെ പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളേജിൽ ഹോളി ആഘോഷിച്ച വിദ്യാർത്ഥികൾക്ക് നേരെയാണ് ആർഎസ്എസുകാർ അക്രമണം അഴിച്ചുവിട്ടത്. ഹോളി ആഘോഷം ഭാരതീയ സംസ്‌കാരത്തിനു യോജിച്ചതല്ല എന്ന മുദ്രാവാക്യം വിളിച്ചാണ് ആർഎസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.

ആഘോഷത്തിനിടെ വിദ്യാർത്ഥികൾ ഉപയോഗിച്ച കളറുകൾ സമീപത്തുകൂടി നടന്നപോകുകയായിരുന്ന സ്ത്രീകളുടെ ശരീരത്തിലായി എന്നു പറഞ്ഞാണ് വിദ്യാർത്ഥികൾക്ക് നേരെ ആർഎസ്‌സുകാർ ആക്രമണം തുടങ്ങിയത്. ആക്രമണത്തിൽ നാലു വിദ്യാർത്ഥികൾക്കു പരുക്കേറ്റു. മാനേജ്‌മെന്റിന്റെ ഒത്താശയോടുകൂടിയാണ് ആക്രമണം നടന്നതെന്നാണു വിദ്യാർത്ഥികൾ ആരോപിച്ചിരിക്കുന്നത്. കോളജ് വിദ്യാർത്ഥികൾ വ്യാഴാഴ്ച ഹോളി ആഘോഷിച്ചിരുന്നു. വെള്ളിയാഴ്ച വരെ ആഘോഷങ്ങൾ നീട്ടിക്കൊണ്ടുപോകാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ മാനേജ്‌മെന്റ് ഈ തീരുമാനത്തെ എതിർത്തു. ഇതേത്തുടർന്ന് ആഘോഷ വേദി കാമ്പസിനു പുറത്താക്കി മാറ്റുകയായിരുന്നു.

എട്ടംഗ സംഘമാണ് വിദ്യാർത്ഥികളെ വടിയും സ്റ്റീൽ കമ്പികളും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ നാലു വിദ്യാർത്ഥികളെയും ഇടപ്പണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനേജ്‌മെന്റിന്റെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്നാരോപിച്ച് വിദ്യാർത്ഥികൾ കോളജ് ഓഫീസ് ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP