Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാലപ്പുഴ ക്ഷേത്രത്തിൽ ഡിവൈഎഫ്‌ഐ, ആർഎസ്എസ് സംഘർഷം; ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെ ഗാനമേളയടക്കമുള്ള കലാപരിപാടികൾ ഉപേക്ഷിച്ചു; അക്രമം ക്ഷേത്ര പരിസരത്തുകൊടി കെട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ; ഡിവൈഎഫ്‌ഐക്ക് വേണ്ടി പൊലീസ് ഉത്സവം അലങ്കോലപ്പെടുത്തിയെന്ന് കര കമ്മിറ്റികൾ

മലയാലപ്പുഴ ക്ഷേത്രത്തിൽ ഡിവൈഎഫ്‌ഐ, ആർഎസ്എസ് സംഘർഷം; ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെ ഗാനമേളയടക്കമുള്ള കലാപരിപാടികൾ ഉപേക്ഷിച്ചു; അക്രമം ക്ഷേത്ര പരിസരത്തുകൊടി കെട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ; ഡിവൈഎഫ്‌ഐക്ക് വേണ്ടി പൊലീസ് ഉത്സവം അലങ്കോലപ്പെടുത്തിയെന്ന് കര കമ്മിറ്റികൾ

മറുനാടൻ ഡെസ്‌ക്‌

മലയാലപ്പുഴ; ക്ഷേത്ര മൈതാനിയിൽ ഡിവൈഎഫ്‌ഐ, ആർഎസ്എസ് സംഘർഷം. ആർഎസ്എസ് പ്രവർത്തകൻ സുമേഷിന് (ശംഭു 30) വെട്ടേറ്റു. തുടർന്ന് ക്ഷേത്രത്തിൽ നടത്താനിരുന്ന എല്ലാ കലാപരിപാടികളും ഉപേക്ഷിച്ചു. ഇതിൽ ചലച്ചിത്ര പിന്നണി ഗായിക ദുർഗാവിശ്വനാഥിന്റെ ഗാനമേളയടക്കം ഉണ്ടായിരുന്നു.

ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ റദ്ദാക്കിയതിൽ നാട്ടുകാരുടെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇന്നലെ വൈകിട്ട് 3.30ന് ആണ് സംഭവം. ക്ഷേത്ര പരിസരത്തുകൊടി കെട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കിഴക്കേ നടയിലെ ചെറിയ ആലിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊടി കെട്ടിയതിനെ ആർഎസ്എസ് പ്രവർത്തകർ എതിർത്തു. തുടർന്ന് ഉന്തും തള്ളുമായി. പൊലീസ് എത്തി രണ്ട് കൂട്ടരെയും പിരിച്ചുവിട്ടു. അൽപം കഴിഞ്ഞ് കാറിൽ എത്തിയ അക്രമിയാണ് സുമേഷിനെ വെട്ടിയത്. പൊലീസ് നോക്കി നിൽക്കെയാണ് സംഭവമെന്നാണ് ആരോപണം.

ക്ഷേത്രത്തിൽ ഉത്സവബലി ദർശനവും അന്നദാനവും നടക്കുന്ന നല്ല തിരക്കുള്ള സമയത്താണ് അക്രമം നടന്നത്. ഇത് കണ്ട് ഭക്തർ ഭയന്ന് ഓടി. സുമേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താഴം കരയുടെ ഉത്സവമായിരുന്നു രാത്രിയിൽ കലാപരിപാടികൾ നടക്കുമ്പോൾ എന്തെങ്കിലും അക്രമം ഉണ്ടായാൽ കമ്മിറ്റിക്കാരുടെ പേരിൽ കേസ് എടുക്കുമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകി.

തുടർന്ന് താഴം കര കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നാണ് കലാ പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്. പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെ ഗാനമേള, ഡോ എം.എം. ബഷീറിന്റെ മത പ്രഭാഷണം എന്നിവയാണ് ഇന്നലെ ഉപേക്ഷിച്ചത്. ഡിവൈഎഫ്‌ഐക്ക് വേണ്ടി പൊലീസ് ഉത്സവം അലങ്കോലപ്പെടുത്തിയതായി കര കമ്മിറ്റികൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP