Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങൾ മാനിക്കണം; കോടതിവിധിയിൽ വിശ്വാസികളുടെ വികാരം തള്ളിക്കളയുന്നതും തെറ്റ്; വിശ്വാസികൾ സമാധാനപരമായി സമരം ചെയ്യണം; ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് മാറ്റി ആർഎസ്എസ്

ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങൾ മാനിക്കണം; കോടതിവിധിയിൽ വിശ്വാസികളുടെ വികാരം തള്ളിക്കളയുന്നതും തെറ്റ്; വിശ്വാസികൾ സമാധാനപരമായി സമരം ചെയ്യണം; ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് മാറ്റി ആർഎസ്എസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റി ആർഎസ്എസ് ദേശീയ നേതൃത്വം. ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങൾ മാനിക്കുന്നെന്നാണ് ആർഎസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസികളുടെ വികാരം തള്ളിക്കളയാൻ പാടില്ല.ലിംഗനീതി ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മുമ്പ് ആർഎസ്എസ് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ശബരിമല വിധിക്ക് ശേഷം ജനരോഷം ശക്തമായ സാഹചര്യത്തിൽ നിലപാടിൽ മാറ്റം വരുത്തിയിരിക്കുകയാണ് ആർഎസ്എസ്.

വിശ്വാസികളുടെ വികാരത്തെ മാനിക്കണം. ഇതൊരു പ്രാദേശികക്ഷേത്ര പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. സുപ്രീംകോടതി വിധി മറികടക്കുന്നതിന് സാധിക്കുന്ന തരത്തിലുള്ള നിയമനടപടികൾ പരിശോധിക്കണമെന്നും ആർഎസ്എസ് സർ കാര്യവാഹക് വൈആർഇ ജോഷി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.വിശ്വാസികളുടെ വികാരം മാനിക്കാതെ വിധി വേഗം നടപ്പാക്കാൻ സർക്കാർ ധൃതി കൂട്ടരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP