Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാറ്റകൾ ശേഖരിച്ചത് മരുന്ന് വീട്ടിൽ എത്തിക്കാൻ എന്ന വ്യാജേനെ; ശരിക്കും സമാഹരിച്ചത് ക്യാൻസർ, ഹൃദയ- വൃക്ക രോഗികളുടെ വിവരങ്ങൾ; കൊറോണയുടെ പേരിൽ വൻകിട കമ്പിനികൾക്ക് വിവരശേഖരണം നടത്തിക്കൊടുക്കാം എന്ന ബ്രോക്കർ പണിയാണ് സർക്കാർ ചെയതതെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ്

ഡാറ്റകൾ ശേഖരിച്ചത് മരുന്ന് വീട്ടിൽ എത്തിക്കാൻ എന്ന വ്യാജേനെ; ശരിക്കും സമാഹരിച്ചത് ക്യാൻസർ, ഹൃദയ- വൃക്ക രോഗികളുടെ വിവരങ്ങൾ; കൊറോണയുടെ പേരിൽ വൻകിട കമ്പിനികൾക്ക് വിവരശേഖരണം നടത്തിക്കൊടുക്കാം എന്ന ബ്രോക്കർ പണിയാണ് സർക്കാർ ചെയതതെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്പ്രിംക്ലർ കമ്പിനിക്ക് ഡാറ്റ നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ ആരോപണവുമായി ബിജെപി. ഡാറ്റകൾ ശേഖരിച്ചത് മരുന്ന് വീട്ടിൽ എത്തിക്കാൻ എന്ന വ്യാജേനെ എന്നാണ് ബിജെപി നേതാവ് ആർ എസ് രാജീവിന്റെ ആരോപണം. ശരിക്കും സമാഹരിച്ചത് ക്യാൻസർ, ഹൃദയ- വൃക്ക രോഗികളുടെ ഡാറ്റകളാണ് എന്നതാണ് സത്യമെന്ന് രാജീവ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

ഏതാണ്ട് 3 ലക്ഷത്തോളം ഡാറ്റ സ്പ്രിംക്ലർ കമ്പിനിക്ക് നൽകി എന്നാണ് അനൗദ്യോഗിക കണക്ക്. അങ്ങനെയെങ്കിൽ 30 ലക്ഷം പേരുടെ ഡാറ്റകളിൽ 10% പേർക്കാണ് ക്യാൻസർ ഹൃദയ വൃക്ക രോഗങ്ങൾ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഏപ്രിൽ 11ന് പറഞ്ഞിരുന്നു. ആ നിലയ്ക്ക് സ്പ്രിം ക്ലർ കമ്പിനിക്ക് നൽകിയ ഡേറ്റ എന്നത് കേരളത്തിലെ ഹൃദയ- ക്യാൻസർ - വൃക്കരോഗികളുടെ ഡാറ്റകളാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നാണ് രാജീവ് പറയുന്നത്.

ഈ സാഹചര്യത്തിൽ ഏത് ഡാറ്റയാണ് സർക്കാർ സ്പ്രിംക്ലർ കമ്പിനിക്ക് നൽകിയതെന്ന് പറയാൻ തയ്യാറാകണം. സത്യത്തിൽ കൊറോണയുടെ പേരിൽ വൻകിട കമ്പിനികൾക്ക് വിവരശേഖരണം നടത്തിക്കൊടുക്കാം എന്ന ബ്രോക്കർ പണിയാണ് സർക്കാർ ചെയതതെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.

ആർ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ഡാറ്റകൾ ശേഖരിച്ചത് മരുന്ന് വീട്ടിൽ എത്തിക്കാൻ എന്ന വ്യാജേന.....

കോവിഡിന്റെ മറവിൽ സ്പ്രിംക്ലർ കമ്പിനിക്ക് വേണ്ടിയുള്ള ഡേറ്റകൾ സമാഹരിച്ചത് ക്യാൻസർ, ഹൃദ്രോഗം, വൃക്കരോഗം ഉള്ളവർക്ക് മരുന്ന് വീട്ടിലെത്തിക്കും എന്ന് വ്യാജേനയാണ് എന്ന് വ്യക്തം.ICDS വഴി മാർച്ച് 25 മുതൽ ഏപ്രിൽ 10 വരെ ആശാ വർക്കർ മാരെക്കൊണ്ട് 60 വയസ്സിന് മുകളിൽ ഉള്ളവരുടെ ഡേറ്റ കളക്റ്റ് ചെയ്തിരുന്നു.വയോജനങ്ങളിൽ 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരം എന്ന് പറയുന്ന ആരോഗ്യ മന്ത്രി എന്തിനാണ് മറ്റൊരു ഏജൻസിയുടെ സഹായം തേടുന്നത്. ഇതിൽ ശരിക്കും കോവിഡു മായി ബന്ധപ്പെട്ട 2 ചോദ്യം മാത്രം

1.നിങ്ങൾക്ക് കോവിഡിനെ പ്പറ്റി അറിയുമോ? മുൻകരുതലിനെപ്പറി അറിയുമോ ?
2.കോവിഡ് ബാധിത പ്രദേശത്ത് നിന്ന് വന്നവരുമായോ, ദൂരയാത്ര കഴിഞ്ഞ് വന്നവരുമായോ സമ്പർക്കം നടത്തിയോ?

ഇതായിരുന്നു ചോദ്യങ്ങൾ. ശരിക്കും ICDS സമാഹരിച്ചത് ക്യാൻസർ, ഹൃദയ- വൃക്ക രോഗികളുടെ ഡാറ്റകളാണ് എന്നതാണ് സത്യം. ഏതാണ്ട് 3 ലക്ഷത്തോളം ഡാറ്റ സ്പ്രിംക്ലർ കമ്പിനിക്ക് നൽകി എന്നാണ് അനൗദ്യോഗിക കണക്ക്. അങ്ങനെയെങ്കിൽ 30 ലക്ഷം പേരുടെ ഡാറ്റകളിൽ 10% പേർക്കാണ് ക്യാൻസർ ഹൃദയ വൃക്ക രോഗങ്ങൾ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഏപ്രിൽ 11ന് പറഞ്ഞിരുന്നു. ആ നിലയ്ക്ക് സ്പ്രിം ക്ലർ കമ്പിനിക്ക് നൽകിയ ഡേറ്റ എന്നത് കേരളത്തിലെ ഹൃദയ- ക്യാൻസർ - വൃക്കരോഗികളുടെ ഡാറ്റകളാണെന്ന് സംശയിക്കേണ്ടിരിക്കുന്നു.

സ്പ്രിംക്ലർ കമ്പിനിക്ക് കോ വിഡ് - 19 നുമായി ബന്ധപ്പെട്ട ഡേറ്റകളാണ് കൈമാറിയതെങ്കിൽ സ്പ്രിംക്ലർ കമ്പിനി കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി എന്ത് മാർഗ്ഗനിർദ്ദേശങ്ങളാണ് നൽകിയതെന്ന് പറയാൻ സർക്കാർ തയ്യാറാകണം. ഇതുവരെയുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ സ്പ്രിംക്ലർ കമ്പിനിക്ക് യാതൊരു പങ്കും ഇല്ലന്നിരിക്കെ ഡേറ്റകൾ കൈമാറിയത് കോവിഡുമായിബന്ധപ്പെട്ടല്ല എന്നതാണ് സത്യം. 60 വയസ്സിന് മുകളലുള്ള വരുടെ മാത്രം സർവ്വേ നടത്തി അതിൽ ചില രോഗങ്ങൾ മാത്രം കേന്ദ്രീകരിച്ച് കോവിഡിന്റെ മറവിൽ നടത്തിയ ഡേറ്റാ ശേഖരത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. കൈമാറിയ ഡേറ്റ ICDS വഴി ശേഖരിച്ച ഡേറ്റ ആണെങ്കിൽ അതിന് കോവിഡുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് സത്യം.

ഏത് ഡാറ്റയാണ് സർക്കാർ സ്പ്രിംക്ലർ കമ്പിനിക്ക് നൽകിയതെന്ന് പറയാൻ തയ്യാറാകണം.സത്യത്തിൽ കൊറോണയുടെ പേരിൽ വൻകിട കമ്പിനികൾക്ക് വിവരശേഖരണം നടത്തിക്കൊടുക്കാം എന്ന ബ്രോക്കർ പണിയാണ് സർക്കാർ ചെയതത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP