Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി നഗരസഭയെ വിട്ടൊഴിയാതെ ശനി; നഗരസഭയ്ക്ക് 10 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്; കൂറ്റൻ പിഴ ചുമത്തിയത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടികാട്ടി

കൊച്ചി നഗരസഭയെ വിട്ടൊഴിയാതെ ശനി; നഗരസഭയ്ക്ക് 10 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്; കൂറ്റൻ പിഴ ചുമത്തിയത് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടികാട്ടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഹെക്കോടതിയുടെ രൂക്ഷ വിമർശനങ്ങൾക്കും പാർട്ടികളുടെയും ജനങ്ങളുടെയും പഴിക്കും ശേഷവും കൊച്ചി നഗരസഭയെ വിട്ടൊഴിയാതെ ശനി. നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകൾക്കാണ് പിഴ ചുമത്തിയത്. 2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ നടപടി.

ഖര മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിമർശനം. ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോർട്ട് നൽകും. ദേശീയ ഹരിത ട്രിബ്യൂണൽ നേരത്തെ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു

നിഷ്‌ക്രിയമായ കൊച്ചി നഗരസഭയെ പിരിച്ചു വിടാനുള്ള ചങ്കൂറ്റം സർക്കാർ കാണിക്കണമെന്നു ഹൈക്കോടതി വാക്കാൽ നേരത്തെ പരാമർശിച്ചിരുന്നു. വെള്ളക്കെട്ടു പരിഹരിക്കാനാവാതെ പോയതു നഗരസഭയുടെ കഴിവുകേടാണ്. കൊച്ചിയെ സിംഗപ്പുർ ആക്കിയില്ലെങ്കിലും കൊച്ചിയെങ്കിലും ആക്കണം; ജീവിക്കാൻ സാഹചര്യമൊരുക്കണം. കൗൺസിൽ പിരിച്ചുവിടാനുള്ള മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം സർക്കാർ വിനിയോഗിക്കേണ്ടി വരുമെന്നു മറ്റൊരു കേസിൽ പറഞ്ഞിട്ടുള്ളതു കോടതി ശ്രദ്ധയിൽപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP