Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ കമ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെടുത്തത് ഇരുപത്തി അഞ്ച് കിലോ കഞ്ചാവ്; ബാഗിൽ പൊതിഞ്ഞ കഞ്ചാവ് ആർ പി എഫിന്റെ പരിശോധനയിൽ കണ്ടെത്തിയത് ശബരി എക്സ്‌പ്രസിൽ നിന്ന്; പൊതി വെച്ചിട്ട് പോയവനെ തേടി പൊലീസ് അലഞ്ഞത് റെയിൽവേ സ്‌റ്റേഷനിൽ; രണ്ട് ദിവസത്തിനിടെ പാലക്കാട് സ്റ്റേഷനിൽ നിന്ന് മാത്രം പിടിച്ചത് 30 കിലോ കഞ്ചാവ്

വനിതാ കമ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെടുത്തത് ഇരുപത്തി അഞ്ച് കിലോ കഞ്ചാവ്; ബാഗിൽ പൊതിഞ്ഞ കഞ്ചാവ് ആർ പി എഫിന്റെ പരിശോധനയിൽ കണ്ടെത്തിയത് ശബരി എക്സ്‌പ്രസിൽ നിന്ന്; പൊതി വെച്ചിട്ട് പോയവനെ തേടി പൊലീസ് അലഞ്ഞത് റെയിൽവേ സ്‌റ്റേഷനിൽ; രണ്ട് ദിവസത്തിനിടെ പാലക്കാട് സ്റ്റേഷനിൽ നിന്ന് മാത്രം പിടിച്ചത് 30 കിലോ കഞ്ചാവ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ശബരി എക്സ്‌പ്രസിലെ വനിതാ കമ്പാർട്ട്‌മെന്റിൽ നിന്ന് ഇരുപത്തഞ്ച് കിലോ വരുന്ന കഞ്ചാവ് ആർപിഎഫ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഹൈദ്രാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് ഉദ്യേഗസ്ഥർ പരിശോധന ആരംഭിച്ചത്. വലിയ ബാഗുകളിൽ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. യാത്രക്കാരിൽ കൂടുതൽ പേരും പാലക്കാട് സ്റ്റേഷനിൽ ഇറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ പരിശോധനയ്ക്ക് എത്തിയപ്പോൾ അധികം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നില്ല. ഇരുപത്തി അഞ്ച് കിലോ കഞ്ചാവ് പിടിച്ചെങ്കിലും അത് ആരാണ് കൊണ്ട് വന്നതെന്ന് ആർക്കും അറിയില്ല. എവിടെ നിന്നാണ് ഇത് വന്നതെന്ന അന്വേഷണത്തിലാണ് പൊലീസുകാർ.

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെ ആറു കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം യുവാവിനെ പിടികൂടിയിരുന്നു. ചെന്നൈയിൽ നിന്ന് മലപ്പുറം കോട്ടയ്ക്കലിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. മലപ്പുറം എടരിക്കോട് സ്വദേശി റാഷിദാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്. ചെന്നൈയിൽ നിന്ന് കോട്ടക്കലിലേക്കാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ശബരി എക്സ്‌പ്രസിൽ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങിയ റാഷിദ് ബസ് മാർഗം മലപ്പുറത്തേക്ക് പോകാനായിരുന്നു ഉദ്ദേശം. കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മലപ്പുറം തിരൂർ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് റാഷിദ്. കുറച്ച് ദിവസങ്ങളായി കഞ്ചാവ് കടത്ത് പാലക്കാട് സ്റ്റേഷനിൽ കൂടുതലാണ്. ഇതേ ദിവസം തന്നെ പാലക്കാട് കഞ്ചിക്കോടും മീനാക്ഷിപുരത്തും എക്‌സൈസ് നടത്തിയ പരിശോധനയിൽ ആറു കിലോ കഞ്ചാവ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് വിദ്യാർത്ഥികളാണ് കഞ്ചിക്കോട് അറസ്റ്റിലായത്.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരികടത്തിൽ വൻ വർധനയാണ് കുറച്ച് നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഭാഗത്ത് ഇത് കൂടുതലായതോടെ തടയിടാൻ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണസേനയുടെ കുറ്റാന്വേഷണവിഭാഗത്തിന്റെ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ശബരി എക്സ്‌പ്രസിൽ നിന്നും കഞ്ചാവ കണ്ടെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP