Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ കോർപറേഷനിൽ കോവിഡ് വാക്‌സിൻ യു.ഡി.എഫ് കൗൺസിലർമാർ വീതം വെക്കുന്നു: പ്രതിപക്ഷ കൗൺസിലർമാരുടെ സമരത്തിൽ എംവി.ജയരാജൻ; ജയരാജന്റെ തൊലിക്കട്ടി അപാരമെന്ന് കോർപറേഷൻ മേയർ; വാക്‌സിൻ പോര് കടുക്കുന്നു

കണ്ണൂർ കോർപറേഷനിൽ കോവിഡ് വാക്‌സിൻ യു.ഡി.എഫ് കൗൺസിലർമാർ വീതം വെക്കുന്നു:  പ്രതിപക്ഷ കൗൺസിലർമാരുടെ സമരത്തിൽ എംവി.ജയരാജൻ;  ജയരാജന്റെ തൊലിക്കട്ടി അപാരമെന്ന് കോർപറേഷൻ മേയർ; വാക്‌സിൻ പോര് കടുക്കുന്നു

അനീഷ് കുമാർ

കണ്ണൂർ: കോർപറഷനിൽ വാക്‌സിൻ വിതരണത്തിന്റെ പേരിൽ ചേരിതിരിഞ്ഞ് ആരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ. ആരോഗ്യ വകുപ്പ് വേണ്ടത്രവാക്‌സിൻ നൽകുന്നില്ലെന്ന് ഭരണപക്ഷ കൗൺസിലർമാരുടെ സമരത്തിന് പിറകേ വാക്‌സിൻ കാര്യത്തിൽ കോർപ്പറേഷൻ രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷനു മുന്നിൽ ധർണ നടത്തി. ധർണ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

കോർപറേഷനു ലഭിച്ച വാക്‌സിൻ യു.ഡി.എഫ് കൗൺസിലർമാർ വീതം വെക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി സമരം നടത്തിയത് സമര ആഭാസമായിരുന്നു. ആ സമരത്തിൽ കേന്ദ്രസർക്കാർ കേരളത്തിന് വാക്‌സിൻ അനുവദിക്കാത്തതിനെകുറിച്ച് ഒരക്ഷരം പറഞ്ഞില്ല. യു.ഡി.എഫിലെ ആളുകൾക്ക് വാക്‌സിൻ നൽകുവാൻ കൃത്രിമ അവസരങ്ങൾ ഉപയോഗിക്കുകയാണ്.

രണ്ടാം ഡോസ് വാക്‌സിന് വേണ്ടി അർഹരായവർക്കു നൽകാതെ രണ്ടാം ഡോസ് ആവശ്യമായ യു.ഡി.എഫുകാർക്ക് നൽകുകയാണ് ചെയ്തത്. സിപിഎമ്മിനെ സംബന്ധിച്ച് വാക്‌സിൻ വിതരണത്തിൽ ഒരു രാഷ്ട്രീയവുമില്ല. അർഹതപ്പെട്ട എല്ലാവർക്കും വാക്‌സിൻ നൽകേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയമില്ല. കേന്ദ്ര സർക്കാർ ആവശ്യത്തിന് വാക്‌സിൻ നൽകണമെന്നും അത് ജനസംഖ്യാനുപാതത്തിൽ കോർപ്പറേഷൻ രാഷ്ട്രീയ വിവേചനമില്ലാതെ വിതരണം ചെയ്യണമെന്നും ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എൻ.സുകന്യ അധ്യക്ഷയായി. എൽ.ഡി.എഫ് നേതാക്കൾ സി.രവീന്ദ്രൻ, യു.ബാബു ഗോപിനാഥ്, കെ.പി പ്രശാന്ത്, രാജേഷ് മന്ദമ്പേത്ത്, അസ്ലം പിലാക്കൽ സംസാരിച്ചു.

ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വിമർശനത്തിന് മറുപടിയുമായി കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ രംഗത്തുവന്നു. എന്തുകൊണ്ടാണ് ജയരാജൻ കേന്ദ്രത്തിനെതിരേ സമരം ചെയ്യാതെ കോർപ്പറേഷനോട് സമരം ചെയ്യുന്നതെന്ന് മേയർ ചോദിച്ചു. ഇത്തരം കാര്യങ്ങൾ പറയാനുള്ള ജയാരജന്റെ തൊലിക്കട്ടി അപാരമാണെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ വാക്‌സിൻ ഉൽപാദിപ്പിക്കുന്നില്ല സർക്കാർ തരുന്ന വാക്‌സിൻ കൃത്യമായി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.

കോർപ്പറേഷൻ പരിധിയിൽ 55 ഡിവിനുകളിലും ഒരാൾക്കു പോലും പരാതിയില്ലാതെയാണ് വാക്‌സിൻ നൽകിയത്. കോർപ്പറേഷന് ലഭിച്ച വാക്‌സിനുകൾ യു.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകളിൽ പോലും നൽകാതെ എൽ.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകളിലാണ് വിതരണം ചെയ്തത്. ഇതിൽ പക്ഷപാതിത്വം എവിടെയാണെന്നും മേയർ ചോദിച്ചു. ജൂബിലി ഹാളിൽ വാക്‌സിനേഷൻ അനുവദിച്ചപ്പോൾ സിഐ.ടി.യു കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് ഉൾപ്പെടെ വാക്‌സിൻ നൽകി.

കോർപ്പറേഷനിലെ പ്രതിപക്ഷ കൗൺസിലർമാരുടെ മനസാക്ഷിക്ക് വിരുദ്ധമായാണ് എം.വി ജയരാജന്റെ നേതൃത്വത്തിൽ കോർപ്പറേഷന് മുന്നിൽ സമരം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വാക്‌സിൻ നൽകണമെന്ന് മാത്രമാണ് കോർപ്പറേഷനുള്ളത്. ജില്ലാ പഞ്ചായത്തിന് കീഴിൽ കിടപ്പുരോഗികൾക്ക് വാക്‌സിൻ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും സമാപനവും ഒന്നിച്ചാണ് നടന്നത്. കോർപ്പറേഷൻ പരിധിക്കുള്ളിലെ വാക്‌സിൻ നൽകുന്നത് വെട്ടികുറക്കുകയും ചെയ്തുവെന്നും മേയർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP