Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാസുണ്ടെങ്കിലും പൊലീസുകാരെ കടത്തിവിടില്ല; സിഐഎസ്എഫ് കമാൻഡറുടെ വാഹനത്തിൽ ബീക്കൻ ലൈറ്റ് ഘടിപ്പിച്ചതിൽ പൊലീസിനും ഇഷ്ടക്കേട്; നെടുമ്പാശേരി വിമാനത്താവളത്തിൽ ശീതസമരം മുറുകുന്നു

പാസുണ്ടെങ്കിലും പൊലീസുകാരെ കടത്തിവിടില്ല; സിഐഎസ്എഫ് കമാൻഡറുടെ വാഹനത്തിൽ ബീക്കൻ ലൈറ്റ് ഘടിപ്പിച്ചതിൽ പൊലീസിനും ഇഷ്ടക്കേട്; നെടുമ്പാശേരി വിമാനത്താവളത്തിൽ ശീതസമരം മുറുകുന്നു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി :നെടുംബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസ്- സിഐഎസ്എഫ് പോര് രൂക്ഷമാകുന്നു. കഴിഞ്ഞദിവസം സിഐഎസ്എഫ് കമാൻഡറുടെ വാഹനത്തിൽ ബീക്കൻ ലൈറ്റ് സ്ഥാപിച്ചതും ആയി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്‌നമാണ് ഇരുകൂട്ടരും തമ്മിൽ വാദപ്രതിവാദത്തിലും പൊലീസ് കേസിലും എത്തിനിൽക്കുന്നത്. സി ഐ എസ് എഫ് കമാൻഡർ ഉപയോഗിക്കുന്ന വാഹനത്തിൽ ബീക്കൻ ലൈറ്റ് സ്ഥാപിച്ചതിനെ കുറിച്ച് പൊലീസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ പൊലീസുകാരെ വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിപ്പിക്കാതെയായി.

ശനിയാഴ്ച നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും എയർപോർട്ട് എയ്ഡ് പോസ്റ്റ് ചാർജുകാരനുമായ ശ്രീജിത്ത് മേലുദ്യോഗസ്ഥനെ യാത്രയാകുന്നതിനുവേണ്ടി ഡൊമസ്റ്റിക് ടെർമിനലിലെ ഏപ്രണിലേക്ക് കടക്കവേ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടന്നു. അകത്തു കടക്കാനുള്ള പാസ് ഉണ്ടായിരുന്നിട്ടും പൊലീസുകാരനെ അകത്തു വിടാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതേ തുടർന്ന് പൊലീസുകാരൻ ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് നെടുമ്പാശ്ശേരി സിഐ ക്ക് പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്ന് ഒരു സി ഐ റാങ്കിലുള്ള വനിതയടക്കം രണ്ട് സി ഐ എസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായിനെടുമ്പാശ്ശേരി സിഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP