Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല ഉൾവനത്തിൽ കഠിന വേദനയുമായി എഴുന്നേൽക്കാൻ പോലുമാകാതെ കിടന്നത് മൂന്നുനാൾ; നരകയാതന അനുഭവിച്ച യുവാവിന് ചികിത്സാ സഹായമൊരുക്കി പി.എസ്.സി അംഗം റോഷൻ റോയി മാത്യുവും സംഘവും

ശബരിമല ഉൾവനത്തിൽ കഠിന വേദനയുമായി എഴുന്നേൽക്കാൻ പോലുമാകാതെ കിടന്നത് മൂന്നുനാൾ; നരകയാതന അനുഭവിച്ച യുവാവിന് ചികിത്സാ സഹായമൊരുക്കി പി.എസ്.സി അംഗം റോഷൻ റോയി മാത്യുവും സംഘവും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല ഉൾവനത്തിൽ ദിവസങ്ങളോളം അവശതയിൽ കഴിഞ്ഞ ആദിവാസി യുവാവിനു പി.എസ്.സി അംഗം റോഷൻ റോയി മാത്യുവിന്റ നേതൃത്വത്തിൽ ചികിത്സാ സഹായമൊരുക്കി. ചാലക്കയം രണ്ട് കല്ലുങ്കൽ തോടിനു സമീപം മൂന്നു ദിവസമായി എഴുന്നേൽക്കാൻ പോലും കഴിയാതെ കഠിന വേദനയനുഭവിച്ചു കിടപ്പിലായിരുന്ന രാജനാണ് ചികിത്സയൊരുക്കിയത്. ശബരിമല വനാന്തരങ്ങളിൽ അധിവസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് കാഴ്ച നേത്രദാന സേന നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകി വരുകയാണ്. തുടർച്ചയായ നാലാം മാസമാണ് ളാഹ , രാജമ്പാറ പ്ളാപ്പള്ളി, മുട്ടു പുളി തോട്, മഞ്ഞത്തോട്, നിലയ്ക്കൽ, കല്ലുന്തോട്, രണ്ടു കല്ലു തോട്, ചാലക്കയം ,പമ്പ, എന്നിവിടങ്ങളിൽ താമസിക്കുന്ന 42 കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നത്.

കഴിഞ്ഞ ദിവസം റോഷന്റ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങൾ ഉൾ വനങ്ങളിലെ ഇവരുടെ കൂരകളിലെത്തി വിതരണം ചെയ്യുമ്പോഴാണ് രാജന്റ ദയനീയാവസ്ഥ കാണാനിടയായത്. റോഡിൽ നിന്നും ഏറെ ദൂരെയായാണ് രാജനും കുടുംബവും കഴിയുന്നത്. തീർത്തും അവശതയിലായതിനാൽ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലുമായിരുന്നു. ഭാര്യ മിനിയും ഏഴു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റ സ്ഥിതി മനസിലാക്കി നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പ്രശോഭ് ഈനാസ് , സ്റ്റാഫ് നഴ്സ് അനിൽ കുമാറിനെയും ഉൾ വനത്തിലെ രാജന്റ കൂരയിലെത്തിച്ചു ചികിത്സ ലഭ്യമാക്കുകയായിരുന്നു.

രോഗം ഭേദമാകും വരെ ഡോക്ടറും സംഘവും വരും ദിവസങ്ങളിൽ രാജനു ചികിത്സയൊരുക്കും. ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് 42 കുടുംബങ്ങൾക്കും ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകിയാണ് മടങ്ങിയത്. അട്ടത്തോട് വാർഡിലെ അംഗൻവാടി ടീച്ചർ പി.കെ കുഞ്ഞു മോൾ, കാഴ്ച നേത്രദാന സേന ക്യാംപ് കോ-ഓർഡിനേറ്റർ അനു ടി. ശാമുവേൽ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP