Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിയാലിന് എ സി എയുടെ 'റോൾ ഓഫ് എക്‌സലൻസ്' അന്താരാഷ്ട്ര പുരസ്‌കാരം; പത്തുവർഷത്തിനിടെ സിയാലിന് മികച്ച സേവനത്തിന് തുടർച്ചയായി അഞ്ചുവട്ടം എ സി എയുടെ പുരസ്‌കാരം

സിയാലിന് എ സി എയുടെ 'റോൾ ഓഫ് എക്‌സലൻസ്' അന്താരാഷ്ട്ര പുരസ്‌കാരം; പത്തുവർഷത്തിനിടെ സിയാലിന് മികച്ച സേവനത്തിന് തുടർച്ചയായി അഞ്ചുവട്ടം എ സി എയുടെ പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം :യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ' റോൾ ഓഫ് എക്സലൻസ് ' പുരസ്‌ക്കാരത്തിനാണ് സിയാൽ അർഹമായത്. ഈ വർഷം ലോകത്തിലെ ആറ് വിമാനത്താവളങ്ങളാണ് എ.സിഐ യുടെ റോൾ ഓഫ് എക്സലൻസ് ബഹുമതിക്ക് അർഹമായത്.

യാത്രക്കാരുടെ സംതൃപ്തി മനസ്സിലാക്കാൻ ലോകവ്യാപകമായി വിമാനത്താവളങ്ങളിൽ എ.സിഐ സർവെ നടത്താറുണ്ട്. പ്രതിവർഷം അമ്പതുലക്ഷം മുതൽ ഒന്നരക്കോടി വരെ യാത്രക്കാർ എത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ തുടർച്ചയായി അഞ്ചുതവണ സിയാൽ എ.സിഐയുടെ പുരസ്‌ക്കാരത്തിന് അർഹമായിരുന്നു.

'തുടർച്ചയായി സേവന നിലവാരം ഉറപ്പാക്കാൻ സിയാൽ നടത്തുന്ന ശ്രമങ്ങളെ യാത്രക്കാർ അംഗീകരിച്ചിരിക്കുന്നു. യാത്രക്കാർക്ക് ഒരുക്കുന്ന സൗകര്യങ്ങളിൽ പുതിയ നിലവാരം സൃഷ്ടിക്കുന്നതിൽ സിയാൽ മാതൃകാപരമായ സമീപനമാണ് പുലർത്തുന്നത് ' പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ എ.സിഐ ഡയറക്ടർ ജനറൽ ലൂയി ഫിലിപ്പെ ഡി ഒലിവേര അറിയിച്ചു. എ.സിഐ യുടെ സേവന നിലവാര സർവേകൾ വിമാനത്താവള ജീവനക്കാർക്ക് തങ്ങളുടെ കാര്യക്ഷമത ഉയർത്താൻ ഏറെ സഹായകരമാണെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ.എ.എസ് വ്യക്തമാക്കി.

'തുടർച്ചയായി അഞ്ചുവർഷം സേവന നിലവാരത്തിനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം സിയാലിന് നേടാനായത് സംസ്ഥാന സർക്കാരിന്റെ പിന്തുണയൊന്നു കൊണ്ടുമാത്രമാണ്. നമ്മുടെ ചെയർമാൻ കൂടിയായ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ ശ്രദ്ധ പുലർത്തുന്നുണ്ട്. അദ്ദേഹത്തോടും സിയാൽ കടപ്പെട്ടിരിക്കുന്നു.

യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനമൊരുക്കുന്നതിൽ സിയാൽ എന്നും പ്രതിജ്ഞാബദ്ധമാണ്. നിരന്തരം പുതിയ സംവിധാനങ്ങൾ ഇതിനായി സിയാൽ ഏർപ്പെടുത്തിവരുന്നുണ്ട്. യാത്രക്കാരോടുള്ള സിയാൽ പുലർത്തുന്ന അർപ്പണ മനോഭാവത്തിനാണ് ഈ പുരസ്‌ക്കാരം എന്നറിയുന്നത് പ്രചോദനപരമാണ് '' സുഹാസ് കൂട്ടിച്ചേർത്തു.സെപ്റ്റംബർ ഒമ്പതിന് കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന കസ്റ്റമർ എക്സ്പീരിയൻസ് ഗ്ലോബൽ സമ്മിറ്റിൽ വച്ച് സിയാലിന് റോൾ ഓഫ് എക്സലൻസ് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് എ.സിഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP