Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയബാധിതർക്ക് കേന്ദ്രവും തന്നു.... സംസ്ഥാനവും തന്നു.... തന്നതിലധികവും വാഗ്ദാനം മാത്രം.....! സാധാരണക്കാരെ വഞ്ചിച്ചതിൽ മോദിയാണോപിണറായിയാണോ മുന്നിൽ എന്ന കാര്യത്തിൽ മാത്രമാണ് സംശയം.....! നിയമസഭയിൽ അങ്കമാലി എംഎൽഎ റോജി.എം.ജോണിന്റെ പ്രസംഗം നവ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

പ്രളയബാധിതർക്ക് കേന്ദ്രവും തന്നു.... സംസ്ഥാനവും തന്നു.... തന്നതിലധികവും വാഗ്ദാനം മാത്രം.....! സാധാരണക്കാരെ വഞ്ചിച്ചതിൽ മോദിയാണോപിണറായിയാണോ മുന്നിൽ എന്ന കാര്യത്തിൽ മാത്രമാണ് സംശയം.....! നിയമസഭയിൽ അങ്കമാലി എംഎൽഎ റോജി.എം.ജോണിന്റെ പ്രസംഗം നവ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അങ്കമാലി എംഎൽഎ റോജി.എം.ജോണിന്റെ വാക്കുകൾ നവ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

പ്രളയാനന്തരം കേരളപുനർനിർമ്മാണത്തിന്റെ ഭാഗമായി ഒരു വീടിന് പോലും തറക്കല്ലിടാൻ സർക്കാരിന് സാധിച്ചിട്ടില്ല. ആലുവ താലൂക്കിൽ മാത്രം ഭാഗീഗമായി തകർന്ന പതിനേഴായിരം വീടുകളിൽ ഒന്നിനു പോലും ഒരു രൂപ സഹായം സർക്കാർ നൽകിയിട്ടില്ല. നിരവധിയായ മില്ലുകളിൽ അരി ഉൾപ്പടെ കേടുപാടു സംഭവിച്ച് ചീഞ്ഞുനാറി കിടക്കുകയാണ്.അത് നീക്കം ചെയ്യാനുള്ള നടപടി ഉണ്ടായിട്ടില്ല. അങ്കമാലിയിൽ മുന്നൂറ്റി അമ്പത്തിയേഴ് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തകർന്നിട്ട് യാതൊരു വിധ സഹായവും നാളിതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 'പ്രളയബാധിതർക്ക് കേന്ദ്രവും തന്നു, സംസ്ഥാനവും തന്നതിലധികവും വാഗ്ദാനം മാത്രമായിരുന്നു എന്നായിരുന്നു റോജി.എം.ജോണിന്റെവാക്കുകൾ.

വാഗ്ദാനം നൽകി പറ്റിച്ച കാര്യത്തിൽ മോദിയാണോ പിണറായിയാണോ മുന്നിൽ നിൽക്കുന്നത് എന്ന കാര്യത്തിൽ മാത്രമാണു സംശയമുള്ളതെന്നും റോജി.എം.ജോൺ പറഞ്ഞു. ജനങ്ങൾക്കുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥരാണെന്നും എംഎൽഎ പറഞ്ഞു. നവ മാധ്യമങ്ങളിൽ തരംഗമാവുകയാണ് എംഎൽഎയുടെ പ്രസംഗവീഡിയോ. കേരള മനസാക്ഷി പറയാനാഗ്രഹിച്ച വാക്കുകൾ എന്നതടക്കമുള്ള അടിക്കുറുപ്പോടുകൂടിയാണ് വീഡിയോ സൈബർ പോരാളികൾ ഏറ്റെടുത്തിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP