Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണത്തിലുള്ള വീട്ടിൽ മോഷണം; ഒരു ലക്ഷത്തിലധികം രൂപയുടെ വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ കവർന്നു

കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണത്തിലുള്ള വീട്ടിൽ മോഷണം; ഒരു ലക്ഷത്തിലധികം രൂപയുടെ വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ കവർന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ മോഷണം പോയി. പനന്താനത്തിൽ ഹൻസൽ പി നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തമ്പലക്കാട്- ആനക്കല്ല് റോഡിലുള്ള ഹൻസൽ പി നാസറിന്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ കവർന്നത്.ഇരുനില വീടിന്റെ നിർമ്മാണത്തിനായി ഒരു ലക്ഷത്തി 1,5000 രൂപയുടെ വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങളാണ് വീട്ടുകാർ വാങ്ങിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും കവർച്ച ചെയ്യപ്പെട്ടു.

നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടിന്റെ വയറിംങ് ജോലികൾ പൂർത്തീകരിച്ചിരുന്നു. ഈ വയറുകളാണ് സ്വിച്ച് ബോർഡുകളിൽ നിന്നടക്കം ഊരിയെടുത്ത് മോഷ്ടിച്ചത്. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പ്ലംബിംങ് സാധനങ്ങളും ഇതുകൂടാതെ മോഷണം പോയിട്ടുണ്ട്. വീടിനുള്ളിൽഉണ്ടായിരുന്ന വയറുകൾ മുറിച്ച് നശിപ്പിച്ച നിലയിലും കാണപ്പെട്ടു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വരെ വീട്ടിൽ പണിക്കാരുണ്ടായിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച രാത്രിയിൽ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു. ഈ സമയത്ത് മോഷണം നടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP