Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിൻ മുകളിൽ സൂക്ഷിച്ച സ്വർണം കാണാതായി; പിടിക്കുമെന്ന് ഉറപ്പായപ്പോൾ മോഷ്ടിച്ച സ്വർണ്ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കള്ളൻ; വീട്ടുകാർ പിടിക്കുമെന്ന് ഉറപ്പായതോടെ അഞ്ച് പവൻ ആഭരണം ഉപേക്ഷിച്ച് മോഷ്ടാവിന്റെ രക്ഷപ്പെടൽ; പൊലീസിൽ അറിയിച്ച് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പിടിക്കുമെന്ന് ഉറപ്പായപ്പോൾ മോഷ്ടിച്ച സ്വർണ്ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. കൊടുവള്ളി കളരാന്തിരി ചെന്നനംപുറം മൊയ്തീൻ കുട്ടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് 5 പവൻ സ്വർണാഭരണം മോഷണം പോയത്.

വീട്ടിനുള്ളിലെ തട്ടിൻ മുകളിൽ അഴിച്ചു വെച്ചതായിരുന്നു ആഭരണം. ആ സമയം വീട്ടിൽ തന്റെ മകൻ ജുനൈദിനൊപ്പമെത്തിയ കൂട്ടുകാരനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ആ നിലക്ക് വീട്ടുകാർ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ സംശയിക്കുന്നയാൾ കുറ്റം സമ്മതിക്കാതിരുന്നതിനെ തുടർന്ന് കൊടുവള്ളി പൊലീസിൽ പരാതി നൽകി.

പൊലീസ് സംശയമുള്ളയാളെ വിളിപ്പിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. അതിനിടയിലാണ് ഇന്നു പുലർച്ചെ വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ വീടിന്റെ മുൻവശത്ത് സ്വർണാഭരണം കാണുന്നത്. ഇതോടെ വീട്ടുകാർ വിവരം കൊടുവള്ളി പൊലീസിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP