Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗേജ് തുറന്ന് വൻ കൊള്ള; നഷ്ടമായത് ഒരു ലക്ഷം വിലയുള്ള ഐ ഫോൺ 12 ഉം വാച്ചും; കള്ളനെ പിടിക്കാൻ സി.സി.ടി.വി പരിശോധന

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗേജ് തുറന്ന് വൻ കൊള്ള; നഷ്ടമായത് ഒരു ലക്ഷം വിലയുള്ള ഐ ഫോൺ 12 ഉം വാച്ചും; കള്ളനെ പിടിക്കാൻ സി.സി.ടി.വി പരിശോധന

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗേജിൽനിന്നും ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണും വാച്ചും മോഷണംപോയി. മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശി മുഹമ്മദ് നസീലിന്റെ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. റിയാദിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിലാണ് നസീൽ എത്തിയത്.

ബാഗേജ് പരിശോധന കഴിഞ്ഞ് ലഭിക്കുമ്പോൾ തുറന്ന നിലയിലായിരുന്നു. ബാഗിന് തൊട്ടു പിന്നാലെ കൺവേയർ ബെൽറ്റ് വഴി ഐ ഫോണിന്റെ ബോക്സും എത്തി. ഇതും പൊട്ടിച്ച നിലയിലായിരുന്നു. അതിൽ ഫോൺ ഇല്ലായിരുന്നു. അതേസമയം, ബോക്സിലെ മറ്റ് സാമഗ്രികളെല്ലാം ഉണ്ടായിരുന്നു.ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോൺ 12 ആണ് വിമാന താവളത്തിൽ വച്ച് നഷ്ടമായത്.

ഇതിന് പുറമെ ഒരു വാച്ചും നഷ്ടമായതായും നസീൽ പരാതിപ്പെട്ടു. ഫോൺ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്കും കരിപ്പൂർ പൊലീസിനും നസീൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP