Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുന്ദമംഗലത്തെ ടൈൽസ് ഷോ റൂം കവർച്ചാകേസിലെ പ്രതിയെ തിരിച്ചറിഞ്ഞു; മോഷ്ടാവ് തമിഴ്‌നാട് സ്വദേശി കണ്ണൻ മണവാളൻ പിടിയിൽ

കുന്ദമംഗലത്തെ ടൈൽസ് ഷോ റൂം കവർച്ചാകേസിലെ പ്രതിയെ തിരിച്ചറിഞ്ഞു; മോഷ്ടാവ് തമിഴ്‌നാട് സ്വദേശി കണ്ണൻ മണവാളൻ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കുന്ദമംഗലത്തെ ടൈൽ വേൾഡ് എന്ന ടൈൽസ് ഷോറൂം കുത്തിതുറന്ന് പണവും നിർമ്മാണ ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശി കണ്ണൻ മണവാളനാണ് കുന്ദമംഗലത്തെ ടൈൽസ് ഷോറൂമിൽ മോഷണം നടത്തിയത്.

രണ്ട് മാസങ്ങൾക്ക് മുമ്പ് മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ ചേവായൂർ പൊലീസ് വീണ്ടും ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കുന്ദമംഗലത്തെ ടൈൽസ് ഷോറൂമിൽ മോഷണം നടന്നത്.

25000 രൂപയും ബാത്ത് റൂം ഫിറ്റിങ്സ് സാമഗ്രികളുമായിരുന്നു മോഷണം പോയത്. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനോ തിരിച്ചറിയാനോ കഴിഞ്ഞിരുന്നില്ല. രണ്ട് മാസങ്ങൾക്ക് മുമ്പ് എലത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കോഴിക്കോട് ബൈപ്പാസിൽ നിന്ന് പിടികൂടിയത്.

പിടിയിലായ പ്രതിയെ ഇന്ന് കുന്ദമംഗലം ടൈൽ വേൾഡ് എന്ന സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുത്തു. കുന്ദമംഗലം എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതി മോഷണം നടത്തിയ രീതി സംഭവ സ്ഥലത്ത് വെച്ച് പൊലീസിനോട് വിവരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP