Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീട്ടിൽ കയറി 80 ലക്ഷം രൂപ മോഷ്ടിച്ച പ്രതി തിരൂരിൽ അറസ്റ്റിൽ; അറസ്റ്റിലായത് കാപ്പ അടക്കം 17 കേസുകളിൽ പ്രതിയായ തളിപ്പറമ്പ് പുതിയവീട്ടിൽ റിവാജ്; 80 ലക്ഷം കവർന്നത് പയ്യനങ്ങാടി സ്വദേശിയുടെ വീ്ട്ടിൽ നിന്ന് കഴിഞ്ഞാഴ്ച

വീട്ടിൽ കയറി 80 ലക്ഷം രൂപ മോഷ്ടിച്ച പ്രതി തിരൂരിൽ അറസ്റ്റിൽ; അറസ്റ്റിലായത് കാപ്പ അടക്കം 17 കേസുകളിൽ പ്രതിയായ തളിപ്പറമ്പ് പുതിയവീട്ടിൽ റിവാജ്; 80 ലക്ഷം കവർന്നത് പയ്യനങ്ങാടി സ്വദേശിയുടെ വീ്ട്ടിൽ നിന്ന് കഴിഞ്ഞാഴ്ച

ജംഷാദ് മലപ്പുറം

മലപ്പുറം: തിരൂരിലെ വീട്ടിൽകയറി 80ലക്ഷം രൂപ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറബ് സ്വദേശി പുതിയവീട്ടിൽ നഫീസാ മൻസിലിലെ റിവാജിനെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ചയാണ് പ്രതി 80 ലക്ഷം രൂപ പ്രതി കവർന്നത്.

ഗുണ്ടാ ആക്ട് ഉൾപ്പെടെ 17 കേസുകളിൽ പ്രതിയായ റിവാജിനെതിരെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി എന്നിവിടങ്ങളിലാണ് മറ്റുകേസുകളുള്ളതെന്ന് പൊലീസ് പറഞ്ഞു.തിരൂരിലെ മോഷണത്തെ തുടർന്ന് കവർച്ച വിവരമറിഞ്ഞ വീട്ടുകാരൻ കുഞ്ഞുമുഹമ്മദ് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

കുഞ്ഞുമുഹമ്മദിന്റെ പരാതിയെ തുടർന്ന് തിരൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തിരൂർ സിഐ ഫിറോശിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. ഇയാൾക്കെതിരെ ഈ കേസിന് പുറമെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പരിയാര, പഴയങ്ങാടി എന്നിവിടങ്ങളിൽ ഗുണ്ടാ ആക്ട് ഉൾപ്പെടെ 17 കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP