Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നിമിഷനേരംകൊണ്ട് മോഷ്ടിച്ച് കടന്നുകളിഞ്ഞു; ദൃശ്യം സി.സി.ടിവിയിൽ പതിഞ്ഞെങ്കിലും ഹെൽമെറ്റും മാസ്‌കും ധരിച്ചതിനാൽ ആളെ തിരിച്ചറിഞ്ഞില്ല; ഒടുവിൽ പ്രതിയെ കണ്ടെത്തിയപ്പോൾ ഞെട്ടിയത് പൊലീസും

റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നിമിഷനേരംകൊണ്ട് മോഷ്ടിച്ച് കടന്നുകളിഞ്ഞു; ദൃശ്യം സി.സി.ടിവിയിൽ പതിഞ്ഞെങ്കിലും ഹെൽമെറ്റും മാസ്‌കും ധരിച്ചതിനാൽ ആളെ തിരിച്ചറിഞ്ഞില്ല; ഒടുവിൽ പ്രതിയെ കണ്ടെത്തിയപ്പോൾ ഞെട്ടിയത് പൊലീസും

ജംഷാദ് മലപ്പുറം

മലപ്പുറം: പട്ടാപകൽ മിൽമ ബൂത്തിൽ കയറിയപ്പോൾ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നിമിഷ നേരംകൊണ്ട് മോഷ്ടിച്ച് കടന്നുകളിഞ്ഞത് 15വയസ്സുകാരൻ. ദൃശ്യം സി.സി.ടിവിയിൽ പതിഞ്ഞെങ്കിലും ഹെൽമെറ്റും മാസ്‌കും ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അവസാനം സി.സി.ടി.വി ദൃശ്യത്തിന് പിന്നാലെ അന്വേഷണം നടത്തി 15വയസ്സുകാരനായ പ്രതിയെ കണ്ടെത്തിയപ്പോൾ പൊലീസും ഞെട്ടി. സി.സി.ടി.വി ദൃശ്യം കണ്ടപ്പോഴൂം പ്രതി പ്രായപൂർത്തിയാകാത്ത വ്യക്തിയാകുമെന്ന് പൊലീസും കരുതിയില്ല. ദൃശ്യത്തിൽ പ്രതി ഹെൽമെറ്റും, മാസ്‌കും ധരിച്ചതിനാൽ കൃത്യമായ ധാരണയില്ലാതെയാണ് അന്വേഷണം നടത്തിയതും.

മലപ്പുറം താനൂരിലാണ് സംഭവം. പട്ടാപകൽ സ്‌കൂൾ മോഷ്ടിച്ച കടന്നുകളഞ്ഞ 15വയസ്സുകാരനാണ് ഇന്ന് പിടിയിലായത്. മോഷണം പോയ സ്‌കൂട്ടർ പൊലീസിന്റെ തന്ത്രമായ നീക്കത്തിലൂടെയാണ് പിടികൂടിയത്. കഴിഞ്ഞ പതിനാലാം തിയ്യതി തിങ്കളാഴ്ചയാണ് താനൂർ മൂലക്കൽ സ്വദേശി അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടർ മോഷണം പോയത്. താനൂരിലെ റോഡരികിൽ സ്‌കൂട്ടർ നിർത്തി സ്നഹിതന്റെ ബീച്ച് റോഡിലെ മിൽമ ബൂത്തിൽ കയറി കുറച്ച് കഴിഞ്ഞ് അബ്ദുറഹിമാൻ പുറത്തിറങ്ങിയപ്പോൾ സ്‌കൂട്ടർ കണ്മാനില്ലായിരുന്നു.

കുറച്ച് ഭാഗങ്ങളിൽ തെരഞ്ഞെങ്കിലും കണ്ടത്താനായില്ല, പിന്നീട് താനൂർ പൊലീസിൽ പരാതി നൽകി, താനൂർ സിഐ.പി.പ്രമോദിന്റെയും, എസ്‌ഐ. നവീൻ ഷാജ്ന്റെയും നേതൃത്വത്തിൽ നടത്തിയ സി.സി.ടി.വി ദൃഷ്യങ്ങളിൽ ബീച്ച് റോഡിലൂടെ സ്‌കൂട്ടർ ഓടിച്ച് പോകുന്നത് കണ്ടത്തിയിരുന്നു,

എന്നാൽ പ്രതി ഹെൽമെറ്റും മാസ്‌ക് ധരിച്ചതിനാലാൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നിട് അന്വേഷണ സംഘത്തിലെ സി.പി.ഒ.സലേഷ്, എംപി.സഫറുദ്ധീൻ എന്നിവർ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്തിയത്, എന്നാൽ പ്രതിയെ കണ്ടത്തിയപ്പോഴാണ് പൊലീസും ഞെട്ടിയത്.പതിനഞ്ച് വയസ്സുക്കാരനാണ് പ്രതി, താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തു. താനൂർ ഉണ്യാൽ സ്വദേശിയാണ് പ്രതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP