Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായമായ ദമ്പതികളെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ പ്രതികൾ പിടിയിൽ; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചത് ബംഗാളികളുടെ സിംകാർഡ്; വിനയായത് മോഷണത്തിനിടെ മലയാളം സംസാരിച്ചത്

പ്രായമായ ദമ്പതികളെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ പ്രതികൾ പിടിയിൽ; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചത് ബംഗാളികളുടെ സിംകാർഡ്; വിനയായത് മോഷണത്തിനിടെ മലയാളം സംസാരിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: പ്രായമായ ദമ്പതികളെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെഴയ്ക്കാപ്പിള്ളി പാണ്ടിയർപ്പിള്ളി വീട്ടിൽ നൗഫൽ കോതമംഗലം അയിരൂർപാടം കരയിൽ ചിറ്റേത്തുകുടി വീട്ടിൽ അർഷാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുഖം മറച്ച് ആക്രമത്തിനെത്തിയവരിൽ ഒരാൾ ഉയരമുള്ളയാളും മറ്റേയാൾ ഉയരം കുറഞ്ഞയാളും ആയിരുന്നു, ഇരുവരും മലയാളം സംസാരിച്ചിരുന്നു എന്ന ദമ്പതികളുടെ മൊഴിയാണ് പ്രതികളെ പിടിക്കാനുള്ള വഴി ഒരുക്കിയത്.

കവർച്ചയ്ക്ക് ശേഷം ഒന്നാം പ്രതി ബംഗാളിയായ ഒരു തൊഴിലാളിയുടെ സിംകാർഡ് ഉപയോഗിച്ച് മോഷണത്തിന് പിന്നിൽ ബംഗാളികളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ അക്രമത്തിനിടെ ഇരുവരും മലയാളം സംസാരിച്ചുവെന്ന ദമ്പതികളുടെ മൊഴി പൊലീസിനെ പ്രതികളിലേക്ക് എത്താൻ സഹായിക്കുകയായിരുന്നു. പ്രതിയായ നൗഫൽ വിദേശത്തേക്ക് പോകാൻ ശ്രമിച്ചുവെങ്കിലും പണം കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ യാത്ര മുടങ്ങുകയായിരുന്നു. തുടർന്ന് ബന്ധുവും മൂവാറ്റുപുഴയിൽ വർക്ഷോപ്പ് ജോലി ചെയ്തുവന്നിരുന്ന അർഷാദുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു.

കവർച്ചക്ക് ശേഷം സ്വർണാഭരണങ്ങൾ പറവൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ പണയംവെച്ച ശേഷം ഇരുവരും തമിഴ്‌നാട്ടിലും ബെംഗളൂരുവിലുമായി ഒളിവിൽ കഴിഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഐരൂർപാടം അറയ്ക്കൽ വീട്ടിൽ ഏലിയാമ്മ, ജേക്കബ് എന്നീ വൃദ്ധ ദമ്പതികളുടെ വീട്ടിൽ സെപ്റ്റംബർ മാസം അഞ്ചാം തീയതി പുലർച്ചെയായിരുന്നു ഇരുവരേയും മർദ്ദിച്ച് മോഷണം നടത്തിയത്. ഇവർ താമസിക്കുന്ന വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്നതിന് ശേഷം ഇരുവരേയും ആക്രമിക്കുകയായിരുന്നു.

ഇരുവരേയും കമ്പിപ്പാരകൊണ്ട് തലക്കടിച്ച് വീഴ്‌ത്തിയതിന് ശേഷം കൈകാലുകൾ കെട്ടിയിട്ട് എട്ട് പവനോളം സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഏലിയാമ്മ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിടിയിലായ രണ്ട് പ്രതികളും അടിപിടി കേസുകളിലും പ്രതികളാണ്. മറ്റ് ഏതെങ്കിലും മോഷണ ശ്രമങ്ങൾ ഇവർ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP