Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാട്ടാക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകുന്നു; നവീകരിച്ച കിള്ളി - പങ്കജകസ്തൂരി,മൊളിയൂർ - കാന്തള റോഡുകൾ തുറന്നു

കാട്ടാക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകുന്നു; നവീകരിച്ച കിള്ളി - പങ്കജകസ്തൂരി,മൊളിയൂർ - കാന്തള റോഡുകൾ തുറന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ പണിപൂർത്തിയാക്കിയ കിള്ളി - പങ്കജകസ്തൂരി, മൊളിയൂർ - കാന്തള റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡുകൾ തുറന്നതോടെ കാട്ടാക്കട ജംഗ്ഷനിലെ ഗതാഗത കുരുക്കിനും ഒരുപരിധി വരെ പരിഹാരമാകും.

കൂടാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിലേക്കുള്ള യാത്രയും സുഗമമമാകും. മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും 14 ജില്ലകളിലും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ. ബി. സതീഷ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അനിൽകുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP