Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

നെന്മാറ-നെല്ലിയാംമ്പതി റൂട്ടിൽ താൽകാലിക ഗതാഗത സംവിധാനം തകരാറിൽ; പ്രളയത്തിൽ നശിച്ച പാലത്തിന്റെ പുനർനിർമ്മാണത്തിന് ഒച്ചു വേഗം; കാറ്റും മഴയും ദുരന്തം വിതച്ചാൽ റോഡിന്റെ അവസ്ഥ വീണ്ടും ദുഷ്‌കരമാവുമെന്നും നാട്ടുകാർ; ഗതാഗതകുരുക്കും രൂക്ഷമായതോടെ കുണ്ടറച്ചോല നിവാസികൾക്ക് ദുരിതം തന്നെ

നെന്മാറ-നെല്ലിയാംമ്പതി റൂട്ടിൽ താൽകാലിക ഗതാഗത സംവിധാനം തകരാറിൽ; പ്രളയത്തിൽ നശിച്ച പാലത്തിന്റെ പുനർനിർമ്മാണത്തിന് ഒച്ചു വേഗം; കാറ്റും മഴയും ദുരന്തം വിതച്ചാൽ റോഡിന്റെ അവസ്ഥ വീണ്ടും ദുഷ്‌കരമാവുമെന്നും നാട്ടുകാർ; ഗതാഗതകുരുക്കും രൂക്ഷമായതോടെ കുണ്ടറച്ചോല നിവാസികൾക്ക് ദുരിതം തന്നെ

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: നെന്മാറ-നെല്ലിയാംമ്പതി റൂട്ടിൽ കുണ്ടറചോലയിലെ താൽകാലിക ഗതാഗത സംവിധാനം തകരാറിൽ.നിറയെ യാത്രക്കാരുമായി എത്തിയ കെഎസ്ആർടി ബസ്സ് അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്.പ്രളയത്തെത്തുടർന്ന് നശിച്ച പാലം പുനർ നിർമ്മിക്കാനുള്ള നീക്കം പുരോഗമിക്കുന്നത് ഒച്ചിഴയും വേഗത്തിൽ.കാറ്റും മഴയും ദുരന്തം വിതച്ചാൽ റോഡിന്റെ ശോച്യവസ്ഥരക്ഷാദൗത്യം താമസിക്കുന്നതിന് കാരണമാവുമെന്നും പരക്കെ വിലയിരുത്തൽ.

ഇന്ന് ഉച്ചയ്ക്ക് 12 മണയോടെ കുണ്ടറച്ചോലയിൽ എത്തിയ കെ എസ് ആർ ടി ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇവിടെ ഒന്നര മണിക്കൂറോളം നിർത്തിയിടേണ്ടി വന്നു.പ്രളയത്തിൽ ഇവിടെയുണ്ടായിരുന്ന പാലം തകർന്നിരുന്നു. ഇതേത്തുടർന്ന് മലമുകളിൽ നിന്നും ഒഴുകുയെത്തിയിരുന്ന വെള്ളം താഴേയ്ക്ക് പോകത്തക്കവിധത്തിൽ കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ചശേഷം മുകളിൽ മണ്ണും പാറക്കഷണങ്ങളും മറ്റും നിറച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയിരുന്നത്.

ഇന്ന് രാവിലെ ഈ ഭാഗം താഴ്ന്നതുമൂലം ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത സ്ഥിതിയായി.നിലവിൽ ഇവിടെ പുതിയ പലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.ഇതിനായി എത്തിച്ചിരുന്ന യന്ത്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള റോഡ് ബലപ്പെടുത്തൽ മണിക്കൂറുകൾ നീണ്ടു. ഇതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നവർ കെ എസ് ആർ ടി സി ബസ്സിന് കടന്നുപോകാൻ അനുമതി നൽകി. ബലപ്പെടുത്തിയ ഭാഗത്തെത്തിയപ്പോൾ ടയർ ഭീമൻ പാറക്കഷണത്തിൽ ഇടിക്കുകയും ബസ്സ് ഒരു വശത്തേയ്ക്ക് ചരിയുകയുമായിരുന്നു.

ഉടൻ യാത്രക്കാരോട് ബസ്സിൽ നിന്നും വേഗം ഇറങ്ങാൻ ഡ്രൈവർ ഉറക്കേവിളിച്ചുപറഞ്ഞു.തുടർന്ന് വനിത കണ്ടക്ടർ കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെയുള്ളവരെ നിമഷങ്ങൾക്കുള്ളിൽ പുറത്തിറക്കി.തുടർന്ന് ഏറെ പണിപ്പെട്ടാണ് ഡ്രൈവർ ബസ്സ് ടാറിംഗിലെത്തിച്ചത്.
പ്രളയത്തിൽ ഈ പാലം തകർന്നതോടെ നെല്ലിയാമ്പതിയിലേയ്ക്ക് യാത്രമാർഗ്ഗം പൂർണ്ണമായും നിലച്ചിരുന്നു.ഏറെ താമസിയാതെ ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ പാകത്തിൽ റോഡ് ശരിയാക്കിയെങ്കിലും യാത്രാബസ്സുകൾ ഓടിത്തുടങ്ങിയത് അടുത്തകാലത്താണ്.

ആദിവാസികളും കർഷകഷകരുമടക്കമുള്ള സാധാരണക്കാർ ട്രിപ്പടിക്കുന്ന ജീപ്പുകളിലാണ് കുണ്ടറചോലയിൽ നിന്നും നെല്ലിയാമ്പതി പഞ്ചായത്തിന്റെ ആസ്ഥാനമായ കൈകാട്ടി വരെ എത്തിയിരുന്നത്.നെന്മാറയിൽ നിന്നും 10 ഏകദേശം 10 കിലാമീറ്ററോളം പിന്നിട്ടുവേണം കുണ്ടറച്ചോലയിലെത്താൻ.ഇവിടെ നിന്നും കൈനാട്ടിയിലേയ്ക്ക് ഇതിലേറെ ദൂരമുണ്ട്.


നെന്മാറയിൽ നിന്നും കെഎസ്ആർടിസി നെല്ലിയാമ്പതിയിലേയ്ക്ക് നടത്തിവരുന്ന ചുരുക്കം സർവ്വീസുകൾ ആണ് ഈ മേഖലയിലേയ്ക്കുള്ള യാത്രക്കാരുടെ ഏക ആശ്രയം.ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് കെ എസ് ആർ ടി സി ഇനി സർവ്വീസ് ആരംഭിക്കുന്ന കാര്യം കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി.

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കാറ്റും മഴയും ശക്തിപ്പെടുമെന്നുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മേഖലയിൽ പരക്കെ ദുരന്തഭീതി നില നിൽക്കെയാണ് ഇവിടേയ്ക്കുള്ള ഏക ഗതാഗത സംവിധാനം സുരക്ഷഭീണിയിലായിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP