Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട് ചുരത്തിൽ റോഡ് ഇടിഞ്ഞു; വാഹനങ്ങൾക്ക് കർശന നിയന്ത്രണം

വയനാട് ചുരത്തിൽ റോഡ് ഇടിഞ്ഞു; വാഹനങ്ങൾക്ക് കർശന നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

വൈത്തിരി: വയനാട് ചുരത്തിൽ നവീകരണത്തിനിടെ റോഡ് ഇടിഞ്ഞു. ഒൻപതാം വളവിനു താഴെ തകരപ്പാടിക്കടുത്താണ് വശം ഇടിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഇതേ തുടർന്ന് ചുരത്തിലൂടെ പോകുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്റെ വശത്തെ പണി നടക്കുന്നതിനിടെ ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതോടെ ഒരു ഭാഗം ഇടിഞ്ഞു.

രാത്രി പത്തു മണിക്ക് ശേഷം യാത്രാനുമതിയുള്ള വലിയ വാഹനങ്ങൾ ചുരത്തിന്റെ ഇരുവശത്തുമായി പാർക്ക് ചെയ്തിരിക്കുകയാണ്. ദേശീയ പാത ഉദ്യോഗസ്ഥരും അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP