Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടിക്ക് സാധിക്കാതെ പോയത് പിണറായിക്ക് പറ്റുമോ? ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയ്ക്ക് പുറമേ പുനരധിവാസത്തിനും പണം നൽകുമെന്ന് കേന്ദ്രം; സംസ്ഥാനത്തെ ദേശീയ പാതകൾ നാലുവരെ ആക്കുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടിക്ക് സാധിക്കാതെ പോയത് പിണറായിക്ക് പറ്റുമോ? ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയ്ക്ക് പുറമേ പുനരധിവാസത്തിനും പണം നൽകുമെന്ന് കേന്ദ്രം; സംസ്ഥാനത്തെ ദേശീയ പാതകൾ നാലുവരെ ആക്കുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി : ദേശീയപാത വികസനം വേഗത്തിലാക്കാൻ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിക്ക് കഴിയാത്തത് പുനരധിവാസത്തിനുള്ള പണം കൂടി ഉറപ്പായതോടെ സാധിച്ചെടുക്കാൻ കരുക്കൾ നീക്കുകയാണ് പിണറായി. പുതിയ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സ്ഥല വിലയ്ക്കു പുറമെ പുനരധിവാസത്തിനുള്ള തുക കൂടി ലഭിക്കുമെന്നതിനാൽ ഉടമകളുമായി ചർച്ച നടത്തി ഭൂമി ഏറ്റെടുത്തു നൽകിയാൽ ദേശീയപാത വികസനം വേഗത്തിൽ സാധ്യമാക്കാമെന്നാണ് പ്രതീക്ഷ.

അഞ്ചുവർഷം കൊണ്ടു രാജ്യത്ത് 22,000 കിലോമീറ്റർ ദേശീയപാത നാലുവരിയാക്കാനുള്ള നാലു ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടുത്തണമെങ്കിൽ നടപടികൾ വേഗത്തിലാക്കണം. ദേശീയപാതകളുടെ വികസനത്തിനു 25,000 കോടി രൂപ നൽകാമെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കേരളത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ വിപണി വിലയും പുനരധിവാസത്തിനു വേണ്ടിവരുന്ന തുകയും സ്ഥലം ഏറ്റെടുക്കൽ ചെലവും ഉൾപ്പെടെയാണ് ഈ വാഗ്ദാനം. ഇതാണ് പിണറായിക്ക് പ്രതീക്ഷയാകുന്നത്.

ദേശീയപാതകൾ 45 മീറ്ററിൽ വികസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുമെന്നു ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ദേശീയപാത വികസനം 45 മീറ്റർ വീതിയിൽ പൂർത്തിയാക്കാൻ കേന്ദ്രം നേരത്തേതന്നെ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പുനരധിവാസം ഉറപ്പാക്കാതെ, നഷ്ടപരിഹാരം മാത്രം നൽകിയുള്ള ഭൂമി ഏറ്റെടുക്കൽ കേരളത്തിൽ എളുപ്പമായിരുന്നില്ല. ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയ്ക്കു പുറമെ പുനരധിവാസ പാക്കേജ് സംസ്ഥാനത്തു നേരത്തേതന്നെ നടപ്പാക്കിയിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം എല്ലായിടത്തും പദ്ധതി വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല.

യുപിഎ സർക്കാരിന്റെ അവസാന കാലത്തു പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം പാസാക്കിയെങ്കിലും പുനരധിവാസവും മറ്റും ഉൾപ്പെടുത്തി അടുത്തകാലത്തു മാത്രമാണു വ്യവസ്ഥകൾ പുറപ്പെടുവിച്ചത്. എന്നാൽ, കേരളത്തിൽ റോഡ് വികസനത്തിനുള്ള നടപടികൾ ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയാണിപ്പോൾ. ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ കാലഹരണപ്പെട്ടതിനാൽ വീണ്ടും വിജ്ഞാപനം വേണ്ടിവരും. ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ പുനരുജ്ജീവിപ്പിച്ച് സ്ഥല ഉടമകളുമായി വീണ്ടും ചർച്ച നടത്തി വില നിർണയിക്കണം. ഇതിൽ തർക്കങ്ങളുണ്ടെങ്കിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി പരിഹാരം കാണണം. ഭൂമി പൂർണമായി ഏറ്റെടുത്തു നൽകിയാൽ മാത്രമേ പദ്ധതി ടെൻഡർ ചെയ്യൂ എന്ന വ്യവസ്ഥയും ദേഷകരമാണ്.

ഈ പ്രതിസന്ധിയെല്ലാം പരിഹരിക്കാനുള്ള ചർച്ചകളിലേക്ക് നടക്കുകയാണ് മുഖ്യമന്ത്രി പിണറായി. പിപിപി പദ്ധതികളോടു സംസ്ഥാനത്തിന് എതിർപ്പുണ്ടെങ്കിൽ ദേശീയപാത വികസനം ഇപിസി (എൻജിനീയറിങ് പ്രൊക്യുർമെന്റ് കോൺട്രാക്ട്) മാതൃകയിൽ നടപ്പാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്താം. ദേശീയപാത അഥോറിറ്റി നേരിട്ടു നിർമ്മാണം നടത്തി ടോൾ പിരിക്കുന്ന രീതിയാണിത്. ഇതിന്റെ സാധ്യതകളും പരിഗണനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP