Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാസ്ത്രീയ ഗവേഷണ രീതിയിലൂടെ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് അപകടങ്ങളിലും പരിക്കേൽക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണത്തിലും 25 ശതമാനം കുറവ് ഉറപ്പാക്കും; നിരത്തുകൾ സുരക്ഷിതമാക്കാൻ ആക്ഷൻ പ്ലാൻ

ശാസ്ത്രീയ ഗവേഷണ രീതിയിലൂടെ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് അപകടങ്ങളിലും പരിക്കേൽക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണത്തിലും 25 ശതമാനം കുറവ് ഉറപ്പാക്കും; നിരത്തുകൾ സുരക്ഷിതമാക്കാൻ ആക്ഷൻ പ്ലാൻ

സ്വന്തം ലേഖകൻ

കൊല്ലം: സംസ്ഥാനത്തെ നിരത്തുകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹനവകുപ്പ് രൂപം നൽകിയ സേഫ് കേരള എൻഫോഴ്സ്മെന്റ് പ്രോജക്ടിനെ ശക്തിപ്പെടുത്താൻ കൊല്ലത്ത് ജില്ലാ തലത്തിൽ ആക്ഷൻ പ്ലാനുകൾക്ക് രൂപം നൽകിയതായി കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ.ദിജു അറിയിച്ചു.

ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, മുൻ ഗതാഗത വകുപ്പ് മന്ത്രിയും എംഎ‍ൽഎയുമായ കെ. ബി. ഗണേശ് കുമാർ, ജില്ലയിലെ മറ്റ് എം. എൽ.എമാർ, ജില്ലാ ജഡ്ജ് തുടങ്ങിയവർക്ക് ആക്ഷൻ പ്ലാൻ കൈമാറി. വാഹനപരിശോധനക്ക് ഉപരിയായി മറ്റ് വകുപ്പുകളുടേയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ 'സസ്റ്റൈനബിൾ മൊബിലിറ്റി' എങ്ങനെ നടപ്പിലാക്കാം എന്ന് ആക്ഷൻ പ്ലാൻ ചർച്ച ചെയ്യുന്നു.

ശാസ്ത്രീയ ഗവേഷണ രീതിയിലൂടെ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് അപകടങ്ങളിലും പരിക്കേൽക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണത്തിലും 25 ശതമാനം കുറവ് ഉറപ്പാക്കുകയാണ് ആക്ഷൻ പ്ലാനിലൂടെ സേഫ് കേരള എൻഫോഴ്സ്മെന്റ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും റോഡുകൾ, സ്ഥിരം അപകട മേഖലകൾ, ജനസാന്ദ്രത, വാഹനസാന്ദ്രത, റോഡ് സംസ്‌കാരം, അപകടങ്ങളുടെ സമയം, രീതി, എന്നിവ ശാസ്ത്രീയമായി അപഗ്രഥിച്ചാണ് പ്ലാൻ തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP