Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

റിയാസ് മൗലവി വധക്കേസിൽ ശിക്ഷാ വിധി ഈ മാസം 29ന്; പൊലീസ് കോടതിയിൽ ഹാജരാക്കിയത് ഡിഎൻഎ പരിശോധനഫലം അടക്കമുള്ള 50ലേറെ രേഖകൾ

റിയാസ് മൗലവി വധക്കേസിൽ ശിക്ഷാ വിധി ഈ മാസം 29ന്; പൊലീസ് കോടതിയിൽ ഹാജരാക്കിയത് ഡിഎൻഎ പരിശോധനഫലം അടക്കമുള്ള 50ലേറെ രേഖകൾ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: ചൂരിയിലെ മദ്‌റസ അദ്ധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഈ മാസം 29ന്. കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിന്റെ വിചാരണയും അന്തിമവാദവും തുടർ നടപടികളും കോടതി പൂർത്തിയാക്കിയിരുന്നു.

2017 മാർച്ച് 21ന് പുലർച്ചെയാണ് പഴയ ചൂരി പള്ളിയോട് ചേർന്ന താമസസ്ഥലത്ത് സംഘ്പരിവാർ സംഘം റിയാസ് മൗലവിയെ കഴുത്തറുത്തുകൊലപ്പെടുത്തിയത്. കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗർ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിൻ, അഖിലേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിയാസ് മൗലവി വധക്കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഡി.എൻ.എ പരിശോധനഫലം അടക്കമുള്ള 50ലേറെ രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP