Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടിയുടെ പേര് വെളിപ്പെടുത്തിയ റിമ കല്ലിങ്കലിനെതിരെ കേസെടുക്കാത്ത പൊലീസ് വെട്ടിലായി; അജു വർഗീസിനും റിമയ്ക്കും രണ്ടു നീതി എങ്ങനെ? ഇരയ്ക്ക് പരാതിയില്ലെങ്കിൽ കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതി പരാമർശം തിരിച്ചടിയായി

നടിയുടെ പേര് വെളിപ്പെടുത്തിയ റിമ കല്ലിങ്കലിനെതിരെ കേസെടുക്കാത്ത പൊലീസ് വെട്ടിലായി; അജു വർഗീസിനും റിമയ്ക്കും രണ്ടു നീതി എങ്ങനെ? ഇരയ്ക്ക് പരാതിയില്ലെങ്കിൽ കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതി പരാമർശം തിരിച്ചടിയായി

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെതിരെ കേസെടുക്കാതിരുന്ന പൊലീസ് വെട്ടിലായി. സമാനമായ കേസിൽ കുറ്റം ചുമത്തപ്പെട്ട നടൻ അജു വർഗീസ്. ഇതേ കുറ്റത്തിന് കേസിൽപ്പെട്ട നടൻ അജു വർഗീസ്, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങളാണു പൊലീസിനെ വെട്ടിലാക്കിയത്. ഇരയ്ക്ക് പരാതിയില്ലെങ്കിൽ കുറ്റം ഇല്ലാതാവില്ലെന്നായിരുന്നു കോടതിയുടെ പരാമർശം.

യുവനടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് റിമ ഇരയുടെ പേരു വെളിപ്പെടുത്തിയത്. സംഭവമിങ്ങനെ: ആക്രമണത്തിനിരയായ നടി പേരുവച്ചു പുറത്തിറക്കിയ വാർത്താക്കുറിപ്പ് അതേപടി തന്റെ ഫേസ്‌ബുക്ക് പേജിൽ റിമ പങ്കുവച്ചിരുന്നു. നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നു റിമ പിന്നീടു നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അബ്ദുള്ള പൊലീസിൽ പരാതി നൽകിയെങ്കിലും റിമയ്ക്കെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി കത്ത് നൽകിയതിനാൽ കേസെടുത്തില്ല. സിനിമാമേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന്റെ പ്രധാന അംഗമാണ് റിമ.

അജു വർഗീസിനെതിരായ എഫ്ഐആറിനു സ്റ്റേ നൽകാൻ വിസമ്മതിച്ചുള്ള ഉത്തരവിലാണ് ഇരയ്ക്ക് പരാതിയില്ലെങ്കിൽ കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതിയുടെ പരാമർശം. ഇതോടെ, അതിക്രമത്തിന് ഇരയായ നടി കത്തു നൽകിയതിന്റെ പേരിൽ റിമയ്ക്കെതിരെ കേസെടുക്കാതിരുന്ന പൊലീസാണ് കുടുങ്ങിയത്. റിമ കല്ലിങ്കലിന്റെ കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നതിൽ പൊലീസ് നിയമോപദേശം തേടിയെന്നാണു വിവരം. അതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവത്തിലാണ് നടൻ അജു വർഗീസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് ഒഴിവാക്കുന്നതിൽ എതിർപ്പില്ലെന്നുള്ള നടിയുടെ സത്യവാങ്മൂലത്തോടൊപ്പമാണ് അജു വർഗീസ് ഹൈക്കോടതിയെ സമീപിച്ചത്.

അറസ്റ്റിന് മുൻപ് നടൻ ദിലീപിനു പിന്തുണ അറിയിച്ച് എഴുതിയ കുറിപ്പിലാണ് നടിയുടെ പേര് അജു വർഗീസ് പരാമർശിച്ചത്. കേസ് രജിസ്റ്റർ ചെയ്ത കളമശേരി പൊലീസ് അജുവിനെ ചോദ്യം ചെയ്തിരുന്നു. നടിയുടെ പേര് പറഞ്ഞതിനെതിരെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കമൽഹാസനെതിരെ കേന്ദ്ര വനിത കമ്മിഷൻ രംഗത്തു വന്നിരുന്നു. കമൽഹാസനെതിരെയും പൊലീസിൽ പരാതി കിട്ടിയിട്ടുണ്ട്. നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP