Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പ് നടപടിയ്‌ക്കൊരുങ്ങുന്നു; മന്ത്രിയുടെ രാജിയോടെ തടസങ്ങൾ നീങ്ങിയ സാഹചര്യത്തിൽ നികത്തിയ നിലംപൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിക്കും; കൂടുതൽ പരിശോധന നടത്താനും മന്ത്രി ഇ ചന്ദ്രശേഖരന്റ നിർദ്ദേശം

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പ് നടപടിയ്‌ക്കൊരുങ്ങുന്നു; മന്ത്രിയുടെ രാജിയോടെ തടസങ്ങൾ നീങ്ങിയ സാഹചര്യത്തിൽ നികത്തിയ നിലംപൂർവ്വ സ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിക്കും; കൂടുതൽ പരിശോധന നടത്താനും മന്ത്രി ഇ ചന്ദ്രശേഖരന്റ നിർദ്ദേശം

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തിൽ തുടർ നടപടിക്ക് റവന്യൂമന്ത്രിയുടെ നിർദ്ദേശം. ഭൂമി കൈയേറ്റത്തിൽ കൂടുതൽ പരിശോധന നടത്താനാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമയ്ക്ക് നൽകിയിട്ടുള്ള നിർദ്ദേശം. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭൂമി കൈയേറ്റ വിഷയത്തിൽ നടപടിക്ക് റവന്യൂ വകുപ്പിന്റെ നിർദ്ദേശം.

തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടർന്നത് റവന്യൂ വകുപ്പിന്റെ നടപടികൾക്ക് നേരിയ തടസം സൃഷ്ടിച്ചിരുന്നു. തോമസ് ചാണ്ടിയുടെ രാജിയോടെ തടസങ്ങൾ നീങ്ങിയ സാഹചര്യത്തിൽ നടപടികൾ ഉടൻ സ്വീകരിക്കാനാണ് നിർദ്ദേശം. മണ്ണിട്ട് നികത്തിയ സ്ഥലം പൂർവ സ്ഥിതിയിലാക്കുന്നത് അടക്കമുള്ള നടപടികൾക്കുള്ള നിർദ്ദേശമാണ് ജില്ലാ കളക്ടർ ടി.വി അനുപമയ്ക്ക് നൽകിയിട്ടുള്ളത്.

ഇതുസംബന്ധിച്ച് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് കന്പനിക്കു കളക്ടർ നോട്ടീസ് അയയ്ക്കാനും നിർദ്ദേശിച്ചു. മന്ത്രിസ്ഥാനം രാജിവച്ച ശേഷവും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ഒരുപാട് തെറ്റുകളുണ്ടെന്ന് തോമസ് ചാണ്ടി ആരോപിച്ചിരുന്നു. ധൃതിപിടിച്ച് റിപ്പോർട്ട് സമർപ്പിച്ചതുകൊണ്ടാണ് തെറ്റുകൾ വന്നതെന്നും തോമസ് ചാണ്ടി ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഭൂമി കൈയറ്റ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് റെവന്യൂ വകുപ്പ് നൽകിയിട്ടുള്ളത്. കായൽ കൈയേറ്റ വിഷയത്തിൽ തുടക്കം മുതൽ ശക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചു വന്നത്. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നതോടെയാണ് രാജിയുടെ ഗതിവേഗം കൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP