Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡിന്റെ രണ്ടാംതരംഗം: ബാങ്കുകളിലും നിയന്ത്രണം; പ്രവർത്തന സമയം രാവിലെ 10മുതൽ 2വരെ; നിയന്ത്രണം ഈ മാസം 30 വരെ

കോവിഡിന്റെ രണ്ടാംതരംഗം: ബാങ്കുകളിലും നിയന്ത്രണം; പ്രവർത്തന സമയം രാവിലെ 10മുതൽ 2വരെ; നിയന്ത്രണം ഈ മാസം 30 വരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് പുതുക്കിയ പ്രവർത്തന സമയം. ഈമാസം 30വരെയാണ് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

ബാങ്കുകളുടെ പ്രവർത്തന സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു.

ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കുക, വർക്ക് ഫ്രം ഹോം പ്രാബല്യത്തിലാക്കുക, ഹബ് ബാങ്കിങ് സേവനങ്ങൾ നടപ്പാക്കുക, എല്ലാ മേഖലകളിലും പ്രവർത്തന സമയം കുറയ്ക്കുക, ബാങ്കു ജീവനക്കാർക്കും കുടുംബാഗങ്ങൾക്കും മുൻഗണനാ അടിസ്ഥാന്നത്തിൽ വാക്‌സിൻ നൽകുക,മറ്റു രോഗങ്ങളുള്ളവർ, ഗർഭിണികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് ജോലിയിളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടന മുന്നോട്ടുവച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP