Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിസർവേഷൻ ക്ലാർക്കുമാർ ഇനി സാധാരണ ടിക്കറ്റും നൽകും; ജനുവരിയോടെ പുതിയ സംവിധാനം നിലവിൽ വരും

റിസർവേഷൻ ക്ലാർക്കുമാർ ഇനി സാധാരണ ടിക്കറ്റും നൽകും; ജനുവരിയോടെ പുതിയ സംവിധാനം നിലവിൽ വരും

കാസർകോട്: റെയിൽവേ സ്റ്റേഷൻ കൗണ്ടറിലെ റിസർവേഷൻ ക്ലാർക്കുമാർ ഇനി സാധാരണ ടിക്കറ്റും നൽകും. റിസർവേഷൻ-ടിക്കറ്റ് ഉദ്യാഗസ്ഥലയനം പൂർത്തിയായതോടെയാണ് പുതിയ മാറ്റം നിലവിൽ വരുന്നത്. ജനുവരിയോടെ സംവിധാനം പൂർണസജ്ജമാകും.

കമേഴ്സ്യൽ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലനം ഇപ്പോൾ തിരുച്ചിറപ്പള്ളിയിൽ നടക്കുകയാണ്. കമേഴ്സ്യൽ-കം-റിസർവേഷൻ ക്ലാർക്ക് എന്ന പേരിലുള്ള ലയനം ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശപ്രകാരമാണ്.ഓൺലൈൻ വഴിയുള്ള ടിക്കറ്റിന്റെ വർധനയാണ് കൗണ്ടറിലെ ഈ മാറ്റം വേഗത്തിലാക്കിയത്. കൗണ്ടർ വഴിയുള്ള ടിക്കറ്റിന്റെ ആവശ്യം കുറഞ്ഞപ്പോൾ റിസർവേഷൻ ജീവനക്കാരുടെ ജോലി ഭാരം കുറഞ്ഞു എന്നതാണ് റെയിൽവേ നിരീക്ഷണം.

നാല് വിഭാഗമാണ് ഈ രംഗത്തുള്ള ഉദ്യോഗസ്ഥരുടെ ലയനമുണ്ടായിട്ടുള്ളത്. കമേഴ്സ്യൽ-കം-റിസർവേഷൻ ക്ലാർക്ക്, സീനിയർ കമേഴ്സ്യൽ-കം-റിസർവേഷൻ ക്ലാർക്ക്, ചീഫ് കമേഴ്സ്യൽ-കം-റിസർവേഷൻ ക്ലാർക്ക്, കമേഴ്സ്യൽ സൂപ്രണ്ട് എന്നിങ്ങനെയാണ് പുതിയ പേരുകൾ. കമേഴ്സ്യൽ, റിസർവേഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ഉൾപ്പെടെ പഠിച്ചാണ് ഈ ലയിപ്പിക്കൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP