Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടംബത്തോടെ കിണറ്റിലകപ്പെട്ട കാട്ടുപന്നികളെ രക്ഷിക്കാൻ ഒരുമനസ്സോടെ നിന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും; രാവിലെ പത്തുമണിയോടെ പെരുപറമ്പിൽ ജോസിന്റെ പുരയിടത്തിലെ കിണറ്റിൽ വീണ ഒമ്പത് പന്നികളെയും പുറത്തെത്തിച്ചത് ഒന്നരയോടെ

കുടംബത്തോടെ കിണറ്റിലകപ്പെട്ട കാട്ടുപന്നികളെ രക്ഷിക്കാൻ ഒരുമനസ്സോടെ നിന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും; രാവിലെ പത്തുമണിയോടെ പെരുപറമ്പിൽ ജോസിന്റെ പുരയിടത്തിലെ കിണറ്റിൽ വീണ ഒമ്പത് പന്നികളെയും പുറത്തെത്തിച്ചത് ഒന്നരയോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കുടുംബത്തോടെ കിണറ്റിലകപ്പെട്ട പന്നികളെ രക്ഷിക്കാൻ ഒരുമനസ്സോടെ നിന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വന്യജീവി സംരക്ഷകൻ ഫിലിപ്പ് കൊറ്റനല്ലൂരും. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ കൊടകര ആറേശ്വരം മലയുടെ താഴ്‌വാരത്തെ ഗ്രാമമായ വാസുപുരത്തെ പള്ളിക്കു സമീപത്തെ കിണറ്റിലാണ് കുടുംബസമേതം കാട്ടുപന്നികൾ അകപ്പെട്ടത്. പെരുപറമ്പിൽ ജോസിന്റെ വീട്ടുപറമ്പിലെ ഉപയോഗമില്ലാതെ കിടന്നിരുന്ന കിണറ്റിൽ അകപ്പെട്ട ഒമ്പത് പന്നികളെ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുറത്തെത്തിക്കാനായത്.

ഇന്നലെ രാവിലെ 10 മണിയോടെ ശബ്ദം കേട്ട് പറമ്പിലേക്കിറങ്ങിയ ജോസിന്റെ ഭാര്യ ബേബിയാണ് കിണറ്റിൽ അകപ്പെട്ട പന്നികളെ കണ്ടത്. തുടർന്ന് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പന്നിക്കൂട്ടത്തെ രക്ഷിക്കാൻ സന്നദ്ധരായി. കയറും കപ്പിയും കുടുക്കുമായി വാസുപുരം ഗ്രാമവാസികൾ ഒന്നാകെ 'രക്ഷാപ്രവർത്തനത്തിന് സജ്ജമായി. കയറിൽ കുടുക്കിട്ട് പന്നിയുടെ കഴുത്തിൽ കുരുക്കി, കിണറ്റിൽ നിന്നു വലിച്ചു കയറ്റിയായിരുന്നു രക്ഷപ്പെടുത്തൽ.

പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ 1.30നാണ് ഇവയെ രക്ഷിക്കാനായത്. കൂട്ടത്തിലുണ്ടായ പെൺ പന്നിക്കു 150 കിലോയിലധികം തൂക്കമുണ്ടായിരുന്നു . ആൺ പന്നിക്കു 70 കിലോയും വരും. കുഞ്ഞുങ്ങളിൽ 4 പെൺ പന്നികളും 3 ആൺ പന്നികളുമാണുണ്ടായിരുന്നത്. കാട്ടുപന്നിയുടെ അപൂർവ നീരാട്ട് കാണാനായി പ്രദേശത്തെ ഒട്ടേറെ ആളുകൾ എത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വന്യജീവി സംരക്ഷകൻ ഫിലിപ് കൊറ്റനല്ലൂരിന്റെയും നേതൃത്വത്തിലാണ് 9 കാട്ടു പന്നികളേയും രക്ഷിച്ചു കാട്ടിൽ വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP