Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജലപ്രവാഹത്തിൽ വീട്ടിൽ ഒറ്റപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ

റാന്നി: പമ്പാനദിയിലെ അങ്ങാടി ഉപാസന കടവിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ ഫയർഫോഴ്‌സ് സേന രക്ഷപ്പെടുത്തി ക്യാമ്പിൽ എത്തിച്ചു. അങ്ങാടി ഉപാസന കടവിൽ ആറ്റു തീരത്ത് മണിമലേത്ത് കെട്ടിടത്തിൽ താമസിച്ചിരുന്ന ഏഴുംനാലും വയസുള്ള രണ്ടു കുട്ടികളോടൊപ്പം ഉണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശി ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ റാന്നി ഫയർഫോഴ്‌സ് എത്തിയാണ്? ഡിങ്കിയിൽ രക്ഷപ്പെടുത്തിയത്.

അങ്ങാടി പഞ്ചായത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന പി.ജെ .റ്റിക്യാമ്പിൽ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ എത്തിച്ചു. റാന്നിയിൽ ഉച്ചയ്ക്കുശേഷം പമ്പ നദിയിൽ ഉണ്ടായ ജലപ്രവാഹത്തിൽ വീട്ടിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു. രാത്രി 11 മണിയോടുകൂടി ഈ വിവരം അറിഞ്ഞ അങ്ങാടി വില്ലേജ് ഓഫീസർ സജി കെ ഫിലിപ്പ് ,റാന്നി ജനമൈത്രി സമിതി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ ,അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു റെജി വളയനാട്ട്, റാന്നി എസ്‌ഐ. ഗീവർഗീസ് എന്നിവരുടെ ശ്രമഫലമായി ക്യാമ്പിൽ എത്തിക്കുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP