Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഒരുക്കുന്നതുകൊയർ ഓഫ് കേരള ഫ്ളോട്ട്; പൂർണ ഡ്രസ് റിഹേഴ്‌സൽ രാജ്പഥിൽ നടന്നു

റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഒരുക്കുന്നതുകൊയർ ഓഫ് കേരള ഫ്ളോട്ട്; പൂർണ ഡ്രസ് റിഹേഴ്‌സൽ രാജ്പഥിൽ നടന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഒരുക്കുന്നതുകൊയർ ഓഫ് കേരള ഫ്ളോട്ട്. പൂർണ്ണ ഡ്രസ് റിഹേഴ്സൽ ഇന്നു രാവിലെ രാജ്പഥിൽ നടന്നു. രണ്ടുഭാഗങ്ങളായി തയ്യാറാക്കിയ ഫ്ളോട്ടിന്റെ മുൻഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തിൽ കേരളത്തിലെ പരമ്പരാഗത കയർ നിർമ്മാണ ഉപകരണമായ റാട്ടും കയർ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ കായൽപ്രദേശങ്ങളിൽ കാണപ്പെടുന്ന മണൽത്തിട്ടയും കായലിലേയ്ക്ക് ചാഞ്ഞുനിൽക്കുന്ന പ്രവർത്തിക്കുന്ന ചീനവലയും കരയിൽ കായ്ച്ചു നിൽക്കുന്ന തെങ്ങുകളുമാണ് ഫ്ളോട്ടിന്റെ പശ്ചാത്തലം. മണൽത്തിട്ടയിൽ പ്രതീകാത്മകമായി ഉയർന്നു നിൽക്കുന്ന കരിക്കുമാതൃകയുടെ ചാരെ തൊണ്ടുതല്ലുന്ന സ്ത്രീകളും വശങ്ങളിൽ വിവിധ പാകത്തിലുള്ള തേങ്ങകളും ഫ്ളോട്ടിന്റെ ദൃശ്യചാരുത കൂട്ടുന്നു. കേരളത്തിന്റെ നാടോടി വിജ്ഞാനീയത്തിൽ ഏറെ പ്രാധാന്യമുള്ള തെയ്യവും ഫ്ളോട്ടിന് മിഴിവേകും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് കേരളത്തിന്റെ ഫ്ളോട്ട് നിർമ്മിക്കുന്നത്.

തെങ്ങും കയറും കുരുത്തോല വസ്ത്രമായും അലങ്കാരമായും മാറുന്ന തെയ്യവുമെല്ലാം കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്നതാണ് കേരളം ഫ്ളോട്ടിലൂടെ പറയുന്നത്. മണ്ണൊലിപ്പു തടയുന്നതിന് കയർ ഭൂവസ്ത്രം വിരിച്ച രീതിയിലാണ് ടാബ്ലോയുടെ പിൻവശത്തെ ഭൂഭാഗം. 12 കലാകാരന്മാരാണ് ഫ്ളോട്ടിന് വാദ്യവും തെയ്യവും ചീനവലയുമൊരുക്കുന്നത്. പ്രശസ്ത ടാബ്ലോ ആര്ട്ടിസ്റ്റ് ബപ്പാദിത്യ ചക്രവർത്തിയാണ് കേരളത്തിന്റെ ഫ്ളോട്ട് നിർമ്മിക്കുന്നത്. ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ തോറ്റം ശൈലിയിലുള്ള പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ശ്രീവത്സൻ ജെ മേനോനാണ്. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസിനാണ് ഫ്ളോട്ടിന്റെ മേൽനോട്ടച്ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP