Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

വികസനം ഫ്‌ളക്‌സുകളിൽ മാത്രം! റോഡ് പണി ഇഴഞ്ഞു; കോൺഗ്രസിനും സിപിഎമ്മിനും നാട്ടുകാരുടെ മറുപടി; റോഡ് അടച്ച് ആവശ്യത്തിന് വാഴകളും നട്ട് പ്രദേശവാസികൾ

വികസനം ഫ്‌ളക്‌സുകളിൽ മാത്രം! റോഡ് പണി ഇഴഞ്ഞു; കോൺഗ്രസിനും സിപിഎമ്മിനും നാട്ടുകാരുടെ മറുപടി; റോഡ് അടച്ച് ആവശ്യത്തിന് വാഴകളും നട്ട് പ്രദേശവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം ഇഴഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ഉചിതമായ മറുപടി നൽകി നാട്ടുകാർ. വികസനം ഫ്‌ളക്‌സുകളിൽ ഒതുങ്ങിയതോടെയാണ് നാട്ടുകാർ റോഡുകളിൽ വാഴവച്ച് ഉചിതമായ മറുപടി നൽകിയത്. കൊല്ലം പെരിനാട് പഞ്ചായത്തിലാണ് നാട്ടുകാർ രാഷ്ട്രീയ പാർട്ടികളുടെ തലതിരിഞ്ഞ നിലപാടുകൾക്ക് മറുപടി നൽകിയത്.

പെരിനാട് പഞ്ചായത്ത് സ്റ്റാർച്ച് ജംഗ്ഷൻ കൈതകോടി റോഡ് നിർമ്മാണം ആരംഭിച്ചിട്ട് 2 മാസം കഴിഞ്ഞു. പക്ഷേ കാര്യങ്ങൾ ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുകയാണ്. റോഡ് പണിയേക്കാൾ വേഗത ഒച്ചിനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

പുതിയ റോഡ് പണിയാൻ പഴയ റോഡ് ഇളക്കിയിട്ടിരിക്കുന്നത് കാരണം ജനങ്ങൾ മറഞ്ഞിവീഴുന്ന അവസ്ഥ ആണ്. നടക്കാൻ പോലും നിവർത്തിയില്ല , വാഹനങ്ങളുടെ കാര്യം പറയേണ്ടതുമില്ല.

പുതിയ റോഡിന് പണം അനുവദിച്ചതിന് സർക്കാരിനെ അഭിനന്ദിച്ച് സി പി എമ്മും ഇതേ വിഷയത്തിൽ എംഎൽഎയെ അഭിനന്ദിച്ച് കോൺഗ്രസും റോഡിൽ ഫ്‌ളക്‌സുകൾ സ്ഥാപിച്ചിരുന്നു. എന്തിനും ഏതിനും അഭിവാദ്യ ഫ്‌ളക്‌സ് വയ്ക്കുന്ന രാഷ്ട്രീയക്കാർക്ക് എട്ടിന്റെ പണി കൊടുക്കാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു.

പുതിയ റോഡിന് കാത്തിരുന്ന നാട്ടുകാർ ഇപ്പോ പഴയ റോഡെങ്കിലും തിരിച്ച് കിട്ടിയാൽ മതിയന്ന അവസ്ഥയിലാണ്. റോഡ് പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മടുത്ത നാട്ടുകാർ ഒടുവിൽ അതങ്ങ് ചെയ്തു, റോഡ് അടച്ചു. ആവശ്യത്തിന് വാഴകളും നട്ടു.

ഈ ഫ്‌ളക്‌സുകൾക്ക് നടുവിലാണ് നാട്ടുകാരുടെ പ്രതിഷേധ വാഴകൾ നട്ടത്. വാഴ വളർന്ന് കുലച്ചാലെങ്കിലും റോഡ് പണി തുടങ്ങുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP