Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

'എല്ലാവരാലും ഏറെ വിധിക്കപ്പെട്ട ഒരാളാണ് സരിത; ഒരു വ്യക്തി എന്ന നിലയിൽ സരിതയെ കുറിച്ച് കൂടുതൽ അറിയുവാൻ എനിക്ക് ആഗ്രഹമുണ്ട്'; ബിഗ് ബോസ് രണ്ടാം സീസണിൽ സരിതാ നായർ കൂടി വേണമെന്ന് രഞ്ജിനി ഹരിദാസ്

'എല്ലാവരാലും ഏറെ വിധിക്കപ്പെട്ട ഒരാളാണ് സരിത; ഒരു വ്യക്തി എന്ന നിലയിൽ സരിതയെ കുറിച്ച് കൂടുതൽ അറിയുവാൻ എനിക്ക് ആഗ്രഹമുണ്ട്'; ബിഗ് ബോസ് രണ്ടാം സീസണിൽ സരിതാ നായർ കൂടി വേണമെന്ന് രഞ്ജിനി ഹരിദാസ്

മറുനാടൻ മലയാളി ബ്യൂറോ

അവതാരകയായെത്തി തുടർന്ന് അഭിനയ ലോകത്തേക്കും എത്തിയ രഞ്ജിനി ഹരിദാസ് സ്റ്റേജ് ഷോകളിലും ടിവി ഷോകളിലും സജീവ സാന്നിധ്യമാണ്. ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ പങ്കെടുത്ത പഞ്ജിനി ഹരിദാസ് പുതിയ നിർദ്ദേസവുമായാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങുന്നതിന്റെ പരസ്യങ്ങൾ എത്തി തുടങ്ങിയപ്പോൾ ആരൊക്കെ ആകും മത്സരാർത്ഥികൾ എന്നുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. എന്നാൽ രണ്ടാം സീസണിൽ കേരളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ സരിത നായർ കൂടി വേണം എന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.

Stories you may Like

രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ..

എല്ലാവരാലും ഏറെ വിധിക്കപ്പെട്ട ഒരാളാണ് സരിത. അതുകൊണ്ട് തന്നെ ഒരു വ്യക്തി എന്ന നിലയിൽ സരിതയെ കുറിച്ച് കൂടുതൽ അറിയുവാൻ എനിക്ക് ആഗ്രഹമുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ അവരെ കുറിച്ച് വായിച്ചിട്ടുള്ളതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥമാണ് സരിതയുടെ അഭിമുഖങ്ങളിൽ ഞാൻ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ബിഗ് ബോസ്സിലേക്ക് സരിത വന്നാൽ അത് അവരുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുവാൻ സഹായിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP