Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നവോത്ഥാന മൂല്യങ്ങൾ ഓരോന്നായി നഷ്ടപ്പെടുന്നതായി എംജിഎസ് നാരായണൻ; ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടും പോകുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പി വത്സല; പുതിയ കേരളം കെട്ടിപ്പടുക്കുന്നതിൽ എല്ലാ സാംസ്‌കാരിക പ്രവർത്തകർക്കും ഉത്തരവാദിത്വമുണ്ടെന്ന് എംടിയുടെ സന്ദേശം; കോഴിക്കോട്ട് നവോത്ഥാനമൂല്യ സംരക്ഷണ വേദി രൂപീകരണ വേദിയിൽ ഉയർന്ന അഭിപ്രായങ്ങൾ ഇങ്ങനെ

നവോത്ഥാന മൂല്യങ്ങൾ ഓരോന്നായി നഷ്ടപ്പെടുന്നതായി എംജിഎസ് നാരായണൻ; ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടും പോകുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പി വത്സല; പുതിയ കേരളം കെട്ടിപ്പടുക്കുന്നതിൽ എല്ലാ സാംസ്‌കാരിക പ്രവർത്തകർക്കും ഉത്തരവാദിത്വമുണ്ടെന്ന് എംടിയുടെ സന്ദേശം; കോഴിക്കോട്ട് നവോത്ഥാനമൂല്യ സംരക്ഷണ വേദി രൂപീകരണ വേദിയിൽ ഉയർന്ന അഭിപ്രായങ്ങൾ ഇങ്ങനെ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് ടൗൺഹാളിൽ കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച നവോത്ഥാന മൂല്യസംരക്ഷണ വേദി രൂപീകരണ യോഗത്തിൽ കേരളത്തിൽ പ്രശസ്തരായ ചരിത്രകാരന്മാരും, എഴുത്തുകാരും, ദിളിത്, സ്ത്രീ സംഘനടാ പ്രതിനിധികളും പങ്കെടുത്തു. രാവിലെ 11 മണിക്ക് ആരംഭിച്ച സാംസ്‌കാരിക സദസ്സിൽ അനാരോഗ്യംമൂലം എത്തിച്ചേരാൻ കഴിയാത്ത എം ടി.വാസുദേവൻനായരുടെ സന്ദേശം വായിച്ചു. സന്ദേശത്തിൽ എം ടി.വാസുദേവൻ നായർ ഇങ്ങനെ എഴുതി: 'സാംസ്‌കാരിക പ്രവർത്തകരുടെ ഈ ഒത്തുചേരലിൽ പങ്കെടുക്കാൻ ആഗ്രഹിച്ചതാണ് ആരോഗ്യപ്രശ്‌നം കാരണം വരാൻ കഴിയാത്തതിൽ ക്ഷമിക്കണം. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിൽ എല്ലാ സാംസ്‌കാരിക പ്രവർത്തകർക്കും ഉത്തരവാദിത്വമുണ്ട്. നമുക്ക് കൂട്ടായി ശ്രമിക്കുക. തളരില്ല നമ്മളെന്ന വിശ്വാസത്തോടെ കൂട്ടായി മുന്നോട്ടുനീങ്ങാം. നീങ്ങിയേ മതിയാകൂ. ആശംസകളോടെ, പ്രാർത്ഥനകളോടെ, സ്വന്തം എം ടി.വാസുദേവൻ നായർ'

നവോത്ഥാനത്തിലൂടെ നാം നേടിയെടുത്ത മൂല്യങ്ങൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതൻ എംജിഎസ് നാരായണൻ അഭിപ്രായപ്പെട്ടു. സമൂഹം പുരോഗതിയിലേക്ക് മാത്രമല്ല അധോഗതിയിലേക്കും വഴിമാറുന്നുണ്ടെന്നതിന്റെ തെളിവുകളാണ് ശബരിമലയിൽ നാം കാണുന്ന കോലാഹലങ്ങൾ. ബ്രാഹ്മണാധിപത്യം നിലനിന്നിരുന്ന പ്രദേശമാണ് കേരളം. അവിടിന്നിങ്ങോട്ട് നാം നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളെല്ലാം ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കാനായി സ്ത്രീ ദളിത് മുന്നേറ്റങ്ങളുണ്ടാകേണ്ടത് അനിവാര്യമാണ്. ഇതിനായുള്ള പോരാട്ടത്തിൽ അണിചേരാൻ താൻ തയ്യാറാണെന്നും എംജിഎസ് പറഞ്ഞു.

നെഹ്റുവിന്റെ പാരമ്പര്യം പറഞ്ഞു നടക്കുന്നവരാണ് കോൺഗ്രസുകാർ. അവരിപ്പോൾ വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്നത്. അപഹാസ്യമാണെന്ന് കവി പികെ പാറക്കടവ് പറഞ്ഞു. താൻ വിശ്വാസികൾക്കൊപ്പമല്ലെന്നും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേര് പറഞ്ഞ പിറകോട്ട് നടക്കാൻ താൻ തയ്യാറല്ലെന്നും കവിതയിലൂടെ അദ്ദേഹം വ്യക്തമാക്കി. ഒരടി മുന്നോട്ട് പോകുമ്പോൾ രണ്ടടി പിന്നോട്ട് പോകുന്ന സമൂഹമായി കേരളം മാറിയെന്ന് എഴുത്തുകാരി പി വത്സല അഭിപ്രായപ്പെട്ടു. ഒരു നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾ പ്രവേശിച്ചിരുന്നിടത്തേക്ക് എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നല്ലേ സുപ്രി കോടതി പറഞ്ഞതെന്നും അവർ ചോദിച്ചു. എല്ലാകാര്യത്തിലും പുരോഗമന നിലപാടുകളെടുക്കുന്ന മലയാളികൾ ശബരിമല വിഷയത്തിൽ എങ്ങനെയാണ് പിന്തിരിപ്പൻ നിലപാടെടുക്കുന്നവരായതെന്ന് പഠന വിഷയമാക്കണമെന്ന് സംസ്ഥാന സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. ശബരിമലയിലേക്ക് പോകാൻ ബിജെപി, ആർഎസ്എസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നതായി അന്വേഷി പ്രസിഡണ്ട് കെ അജിത പറഞ്ഞു. ആർഎസ്എസും ബിജെപിയുമാണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നവർ. ഈ കേസ് നടത്തിയ തൃപ്തി ദേശായി തന്നെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ താൻ ഒരമ്പലത്തിലും പോകാറില്ലെന്നാണ് അവരോട് പറഞ്ഞത്. കെ അജിത പറഞ്ഞു.

കോഴിക്കോട് ടൗൺഹാളിൽ നടന്ന സാംസ്‌കാരിക സദസ്സിൽ നവോത്ഥാന മൂല്യ സംരക്ഷണവേദി രൂപീകരിച്ചു. എം ടി.വാസുദേവൻ നായർ, ഡോ.എം.ജി.എസ്.നാരായണൻ, ഡോ.എ.അച്യുതൻ, യു.എ.ഖാദർ, പി.വത്സല, ഡോ.ഖദീജ മുംതാസ്, എം.എൻ.കാരശ്ശേരി, കെ.അജിത എന്നിവർ രക്ഷാധികാരികളായും പ്രശസ്ത എഴുത്തുകാരൻ കെ.പി.രാമനുണ്ണി ചെയർമാനും കെ.ടി.കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനറുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ടി.വി.ബാലൻ, കെ.ഇ.എൻ, പ്രൊഫ.സി.പി.അബൂബക്കർ, പി.കെ.പാറക്കടവ്, വി.പി.സുഹറ, ഡോ.കെ.എൻ.ഗണേശ്, പ്രൊഫ.വി.സുകുമാരൻ, ഡോ.കെ.ഗോപാലൻകുട്ടി, അഡ്വ.പി.വസന്ത, ചെലവൂർ വേണു, പ്രൊഫ.കെ.ശ്രീധരൻ, പ്രൊഫ.ഫാത്തിമ സുഹറ, എ.കെ.ശ്രീധരൻ മാസ്റ്റർ, വിൽസൺസാമുവൽ എന്നിവർ വൈസ്‌ചെയർമാന്മാരാണ്.യു.ഹേമന്ത്കുമാർ, കെ.കെ.ലതിക, കെ.ചന്ദ്രന്മാസ്റ്റർ, പി.നിഖിൽ, കാനത്തിൽ ജമീല, ജാനമ്മ കുഞ്ഞുണ്ണി, കെ.കെ.സി.പിള്ള, എ.കെ.അബ്ദുൾഹക്കീം, കെ.വി.ശശി, അശോകൻ ഇളവനി, അഡ്വ.ഒ.എം.ഭരദ്വാജ്, വി.ടി.സുരേഷ്, വി.ബി.നായർ, കെ.സുരേഷ്‌കുമാർ, സുരേഷ് കൽപത്തൂർ, ഗുലാബ്ജാൻ, അനിൽ ആയഞ്ചേരി, കെ.ഗോപാലൻകുട്ടി, എം.മുരളീധരൻ, സി.സോമൻ, പി.സൗദാമിനി എന്നിവരാണ് കൺവീനർമാർ.

ചടങ്ങിൽ കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെടി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.ജി.എസ് നാരായണൻ, പി.വത്സല, ഡോ.ഖദീജ മുംതാസ്, ഡോ.എ.അച്യുതൻ, പി.കെ.പാറക്കടവ്, കെ.അജിത, പി.മോഹനൻ മാസ്റ്റർ, എ.പ്രദീപ്കുമാർ എംഎ‍ൽഎ, വി.കെ.സി.മമ്മദ്‌കോയ എംഎ‍ൽഎ, പുരുഷൻ കടലുണ്ടി എംഎ‍ൽഎ, ടി.വി.ബാലൻ, കബിതാമുഖോപാധ്യായ, പ്രൊഫ.വി.സുകുമാരൻ, ഡോ.പി.കെ.പോക്കർ, പ്രൊഫ.സി.പി.അബൂബക്കർ, എ.ശാന്തകുമാർ, പ്രൊഫ.ഫാത്തിമത് സുഹറ, രാഘവൻ അത്തോളി, കെ.കെ.ലതിക, ടി.പി.ഭാസ്‌കരൻ, കെ.ചന്ദ്രൻ മാസ്റ്റർ, എ.കെ.അബ്ദുൾഹക്കീം, ജാനമ്മ കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. . ഡോ.യു.ഹേമന്ത്കുമാർ സ്വാഗതവും കെ.കെ.സി.പിള്ള നന്ദിയും പറഞ്ഞു. നവംബർ 18, 19 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നടന്ന നവോത്ഥാന ചരിത്ര സ്മൃതി സ്ഥലങ്ങളിലൂടെ എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും നവോത്ഥാന യാത്ര നടത്താൻ നവോത്ഥാന മൂല്യ സംരക്ഷണ വേദി തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP