Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ; ഗൂഢാലോചന കേസിൽ പ്രതി ദിലീപിനെ പിടിച്ചതിൽ സന്തോഷം രേഖപ്പെടുത്തി രമ്യ നമ്പീശൻ

സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ; ഗൂഢാലോചന കേസിൽ പ്രതി ദിലീപിനെ പിടിച്ചതിൽ സന്തോഷം രേഖപ്പെടുത്തി രമ്യ നമ്പീശൻ

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി നടി രമ്യ നമ്പീശൻ രംഗത്ത്. സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ എന്നാണ് രമ്യ നമ്പീശന്റെ പ്രതികരണം. ഇതൊരു ചരിത്രമൂഹൂർത്തമാണെന്നും രമ്യ പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയാണ് രമ്യ നമ്പീശന്റെ പ്രതികരണം.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിൽ. ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. പുലർച്ചെയാണ് ആലുവയിലെ വീട്ടിൽ നിന്നും ദിലീപിനെ പൊലീസ് വിളിച്ചുവരുത്തുന്നത്. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിർഷായെയും 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് കസ്റ്റഡിയിൽ എടുത്തതും രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും. മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപുള്ളത്. തെളിവുകൾ സ്ഥിരീകരിച്ച ശേഷമാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നത്. വ്യക്തിപരമായ വൈരാഗ്യമാണെന്നും പുതിയ തെളിവുകൾ ദിലീപിനെതിരെ ഉണ്ടെന്നും പൊലീസ് വിശദമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP