Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതചിഹ്നങ്ങൾ ഉപയോഗിച്ച് കയ്യേറ്റം നടത്തുന്നതിനോടു യോജിപ്പില്ലെന്നു ചെന്നിത്തല; ജെസിബി ഉപയോഗിച്ചു കുരിശ് നീക്കം ചെയ്തതു തെറ്റ്; 144 പ്രഖ്യാപിച്ചത് മുഖ്യമന്ത്രി അറിയാതിരുന്നത് അദ്ഭുതപ്പെടുന്നു; മുഖ്യമന്ത്രി അറിയാത്തതാണോ അതോ മറച്ചുവയ്ക്കുന്നതാണോയെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം

മതചിഹ്നങ്ങൾ ഉപയോഗിച്ച് കയ്യേറ്റം നടത്തുന്നതിനോടു യോജിപ്പില്ലെന്നു ചെന്നിത്തല; ജെസിബി ഉപയോഗിച്ചു കുരിശ് നീക്കം ചെയ്തതു തെറ്റ്; 144 പ്രഖ്യാപിച്ചത് മുഖ്യമന്ത്രി അറിയാതിരുന്നത് അദ്ഭുതപ്പെടുന്നു; മുഖ്യമന്ത്രി അറിയാത്തതാണോ അതോ മറച്ചുവയ്ക്കുന്നതാണോയെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം

കണ്ണൂർ: ഏതെങ്കിലും മതചിഹ്നങ്ങളുപയോഗിച്ചുകൊണ്ട് കൈയേറ്റ ശ്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് കോൺഗ്രസിന് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ ഭൂമി സംരക്ഷിക്കുക എന്നത് മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും ചുമതലയാണ്. എന്നാൽ ഇവിടെ കൈയേറ്റങ്ങൾക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

ജെസിബി ഉപയോഗിച്ച് കുരിശു പൊളിച്ചതിനെയും ചെന്നിത്തല വിമർശിച്ചു. ജെസിബി ഉപയോഗിച്ചായിരുന്നില്ല കുരിശ് പൊളിക്കേണ്ടിയിരുന്നത്. ശരിയായ നിയമനടപടികളിലൂടെയായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ പ്രദേശത്ത് 144 പ്രഖ്യാപിച്ചു എന്നത് അദ്ഭുതകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നുകിൽ ഭരണത്തിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്ക് അറിയാൻ കഴിയുന്നില്ല. അല്ലെങ്കിൽ മുഖ്യമന്ത്രി എല്ലാം മറച്ചുവെയ്ക്കുന്നു. ഏറ്റെടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് ഒരു മുൻഗണനാക്രമം സർക്കാർ തീരുമാനിക്കണമായിരുന്നു. എല്ലാത്തിന്റെയും പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. കയ്യേറിയ സർക്കാർ ഭൂമി പിടിച്ചെടുക്കുന്നതിന് ആരും എതിർക്കില്ല. സർവകക്ഷിയോഗത്തിന്റെ സാംഗത്യം മനസിലാവുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP