Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മത്തിക്കച്ചവടം മാന്യമായ തൊഴിലാണ്..ബോണ്ട് വിറ്റ് കാശടിക്കുന്നത് പോലെയല്ല; മത്സ്യത്തൊഴിലാളികളുടെ വോട്ടു വാങ്ങി ജയിച്ച തോമസ് ഐസക്ക് മത്സ്യത്തൊഴിലാളികളെ അപമാനിച്ചുവെന്നും' രമേശ് ചെന്നിത്തല; മസാലാ ബോണ്ട് സംബന്ധിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ശരിയായ മറുപടി തരാൻ തോമസ് ഐസക്ക് തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്

'മത്തിക്കച്ചവടം മാന്യമായ തൊഴിലാണ്..ബോണ്ട് വിറ്റ് കാശടിക്കുന്നത് പോലെയല്ല; മത്സ്യത്തൊഴിലാളികളുടെ വോട്ടു വാങ്ങി ജയിച്ച തോമസ് ഐസക്ക് മത്സ്യത്തൊഴിലാളികളെ അപമാനിച്ചുവെന്നും' രമേശ് ചെന്നിത്തല; മസാലാ ബോണ്ട് സംബന്ധിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ശരിയായ മറുപടി തരാൻ തോമസ് ഐസക്ക് തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മത്തിക്കച്ചവടം പോലെയല്ല ബോണ്ട് വാങ്ങുന്നതെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് മത്സ്യത്തൊഴിലാളികളെ അപമാനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല.മത്സ്യത്തൊഴിലാളികൾ മാന്യമായി തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. മത്തിക്കച്ചവടം മാന്യമായ തൊഴിലാണ്. ബോണ്ടു വിറ്റ് കമ്മീഷൻ അടിക്കുന്നതാണ് അധമമായ ജോലി. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങി ജയിച്ച തോമസ് ഐസക്ക് മത്സ്യത്തൊഴിലാളികളെ അപമാനിച്ചിരിക്കുകയാണ്.

ഇതിന് അദ്ദേഹം മത്സ്യത്തൊഴിലാളികളോട് മാപ്പ് പറയണം.മസാലാ ബോണ്ട് സംബന്ധിച്ച് താൻ ഉന്നയിച്ച ഒരു കാര്യത്തിനും ശരിയായ മറുപടി നൽകാൻ തോമസ് ഐസക്ക് തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മറുപടി പറയുന്നതിന് പകരം തരംതാണ നിലയിൽഅധിക്ഷേപങ്ങൾ നടത്തി രക്ഷപ്പെടാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതിന് പകരം താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ തയ്യാറാണോ എന്ന് തോമസ് ഐസക്കിനെ രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.

മസാലാ ബോണ്ട് കേരളത്തെ പണയപ്പെടുത്തുന്നതും ഭാവി തലമുറയെപ്പോലും കടക്കെണിയിൽപ്പെടുത്തുന്നതുമാണ്. അക്കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയത്. ട്രഷറി പൂട്ടിയിടുകയും നാടിന്റെ സാമ്പത്തിക നില തകർക്കുകയും ചെയ്ത ധനമന്ത്രി തോമസ് ഐസക്ക് നാടിന് തന്നെ ബാദ്ധ്യതയായി മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP