Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഹന ഉടമകളുടെ പേരിൽ എടുക്കേണ്ട നിർബന്ധിത അപകട ഇൻഷുറൻസ് പോളിസികളിൽ ഇളവ്; ആർ സി ഉടമകളുടെ പേരിൽ ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിലും അപകട ഇൻഷുറൻസ് പോളിസി ഒന്നുമതി; പരിഷ്‌കാരം നിലവിൽ വരുന്നത് ജനുവരി മുതൽ; അപകട മരണത്തിന് ലഭിക്കുന്നത് 15 ലക്ഷത്തിന്റെ പോളിസി

വാഹന ഉടമകളുടെ പേരിൽ എടുക്കേണ്ട നിർബന്ധിത അപകട ഇൻഷുറൻസ് പോളിസികളിൽ ഇളവ്; ആർ സി ഉടമകളുടെ പേരിൽ ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിലും അപകട ഇൻഷുറൻസ് പോളിസി ഒന്നുമതി; പരിഷ്‌കാരം നിലവിൽ വരുന്നത് ജനുവരി മുതൽ; അപകട മരണത്തിന് ലഭിക്കുന്നത് 15 ലക്ഷത്തിന്റെ പോളിസി

മറുനാടൻ ഡെസ്‌ക്‌

ഹരിപ്പാട്: നിരത്തിലിറങ്ങുമ്പോൾ ഇൻഷുറൻസ് ഒരു തലവേദനയാകുന്ന രീതിയിലേക്ക് മാറുമോ എന്ന് വാഹന ഉടമകൾക്ക് ഇനി ഭയക്കേണ്ടി വരില്ല. വാഹന ഉടമകളുടെ പേരിൽ എടുക്കേണ്ട നിർബന്ധിത അപകട ഇൻഷുറൻസ് പോളിസിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) യാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം ആർ.സി. ഉടമയുടെ പേരിൽ ഒന്നിലധികം വാഹനമുണ്ടെങ്കിലും ഇനി അപകട ഇൻഷുറൻസ് പോളിസി ഒന്നു മതി.

2019 ജനുവരി ഒന്നു മുതൽ പരിഷ്‌കാരം നിലവിൽ വരും. അതുവരെ നിലവിലെ രീതി തുടരും. ആർ.സി. ഉടമ അതേവാഹനം അപകടത്തിൽപ്പെട്ട് മരിച്ചാൽ ലഭിക്കുന്നത് 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയാണ്. 15 ലക്ഷമോ അതിൽ കൂടുതലോ പരിരക്ഷയുള്ള അപകട ഇൻഷുറൻസ് പോളിസി കൈവശമുള്ളവർക്ക് വാഹനത്തിന്റെ ഇൻഷുറൻസ് എടുക്കുമ്പോൾ ഉടമയ്ക്കുള്ള അപകട ഇൻഷുറൻസ് പോളിസി ഒഴിവാക്കാം. നിലവിൽ ഇങ്ങനെയുള്ളവർക്കും വാഹന ഇൻഷുറൻസിനൊപ്പം അപകട ഇൻഷുറൻസ് നിർബന്ധമായിരുന്നു.

ഓണർ ഡ്രൈവറുടെ ഇൻഷുറൻസ് കവറേജ് ഇരുചക്ര വാഹനങ്ങൾക്ക് ഒരു ലക്ഷവും മറ്റ് വാഹനങ്ങൾക്ക് രണ്ട് ലക്ഷവുമായിരുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ് പരിഷ്‌കരിച്ചത്. ഇതിനായി 750 രൂപ അധിക പ്രീമിയവും നിശ്ചയിച്ചിരുന്നു. ഒന്നിലധികം വാഹനങ്ങളുള്ളവർ ഓരോന്നിനും ഈ തുക അടയ്ക്കണമായിരുന്നു. നിയമത്തിൽ ഇളവ് അനുവദിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും.

ജനുവരി ഒന്നിനുശേഷം ഇൻഷുറൻസ് എടുക്കുമ്പോൾ വാഹനത്തിനും ഉടമയ്ക്കും പ്രത്യേകമായി പോളിസി സർട്ടിഫിക്കറ്റ് വാങ്ങണം. അടുത്ത വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കുമ്പോൾ നേരത്തെ എടുത്ത ഉടമയ്ക്കുള്ള പോളിസി ഹാജരാക്കണം. സ്വന്തംനിലയിൽ അപകട ഇൻഷുറൻസ് പോളിസി എടുത്തിട്ടുള്ളവർ അതാണ് ഹാജരാക്കേണ്ടത്. ഇതിന്റെ നമ്പരും മറ്റ് വിവരങ്ങളും ചേർത്തായിരിക്കും വാഹനത്തിനുള്ള പുതിയ പോളിസി അനുവദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP