Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവതി ഒളിച്ചോടിയത് വിവാഹപ്രായമാകാത്ത കാമുകനൊപ്പം; ഒളിച്ചോടിയ കമിതാക്കൾ വിവാഹിതരായി തിരിച്ചെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ സംഘർഷം

യുവതി ഒളിച്ചോടിയത് വിവാഹപ്രായമാകാത്ത കാമുകനൊപ്പം; ഒളിച്ചോടിയ കമിതാക്കൾ വിവാഹിതരായി തിരിച്ചെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ സംഘർഷം

ടി.പി.ഹബീബ്

കോഴിക്കോട്: പെണ്ണിന് വിവാഹ പ്രായമെത്തി. യുവാവിന് വിവാഹ പ്രായമെത്തിയില്ല. ഇതിന്റെ പൊല്ലാപ്പാണ് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇന്ന് നടന്നത്. അവസാനം കോടതി ഉത്തരവ് വന്നതോടെ കോടതി വളപ്പിൽ സംഘർഷവും. ഒളിച്ചോടി വിവാഹിതരായ കമിതാക്കളെ കോടതിയിൽ ഹാജരാക്കിതിന് പിന്നാലെ കോടതി വളപ്പിൽ സംഘർഷം. വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ഏറ്റുമുട്ടാനിറങ്ങിയവരെ നാദാപുരം എസ്‌ഐ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വിരട്ടി ഓടിച്ചു. 

പുറമേരി സ്വദേശിനിയായ യുവതിയാണ് തൂണേരി ബാലവാടി പരിസരത്തെ യുവാവിനൊപ്പം വ്യാഴാഴ്‌ച്ച ഒളിച്ചോടിയത്. സംഭവത്തിൽ യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിൽ യുവാവിനൊപ്പം പോയതാണെന്ന് അറഞ്ഞതോടെ കമിതാക്കളോട് സ്റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. പിന്നീട് വെള്ളിയാഴ്‌ച്ച രാവിലെ ഇരുവരും വിവാഹിതരായി സ്റ്റേഷനിൽ എത്തുകയുണ്ടായി. കണ്ണൂരിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി എന്നാണ് കമിതാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ വിവാഹിതരായതായുള്ള രേഖ പൊലീസിൽ ഹാജരാക്കിയിരുന്നില്ല.

സംഭവമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ ഇരുപക്ഷത്തുമുള്ളവർ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. സംഘർഷ സാധ്യത മുൻനിർത്തി രണ്ട് കുടുംബത്തിലെയും ആളുകളെ ശക്തമായ പരിശോധന നടത്തിയാണ് പൊലീസ് സ്റ്റേഷനുള്ളിലേക്ക് കടത്തി വിട്ടത്. തുടർന്ന് ഉച്ചക്ക് പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകാമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടു.

ഇതിന് പിന്നാലെ പെൺകുട്ടിയുമായി സംസാരിക്കാൻ രക്ഷിതാക്കൾക്ക് അനുവാദം നൽകി. ഇതിനിടെ യുവതി രക്ഷിതാക്കൾക്കൊപ്പം പോകാതെ യുവാവിനൊപ്പം പോകുകയായിരുന്നു. യുവതി കാറിൽ കയറിയതിന് പിന്നാലെ ഇരുപക്ഷത്തുള്ളവർ തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് വിരട്ടി ഓടിച്ചത്.

യുവതിക്ക് വിവാഹ പ്രായം എത്തിയെങ്കിലും യുവാവിന് വിവാഹ പ്രായം എത്തിയിട്ടില്ലെന്നാണ് പൊലീസ് കേന്ദ്രങ്ങൾ വിശദീകരിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് യുവതി യുവാവിന്റെ കൂടെ പോയതായി പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP