Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുണാനിധിയെ രജനികാന്ത് സന്ദർശിച്ചു; കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ഉറക്കത്തിലായിരുന്നെന്നും രജനി  

കരുണാനിധിയെ രജനികാന്ത് സന്ദർശിച്ചു; കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ഉറക്കത്തിലായിരുന്നെന്നും രജനി   

മറുനാടൻ ഡെസ്‌ക്‌

 

ചെന്നൈ: കാവേരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയെ കാണാൻ നടൻ രജനീകാന്ത് എത്തി. പുതിയ ചിത്രത്തിന്റെ തിരക്കുകളിൽ വിദേശത്തായിരുന്ന അദ്ദേഹം രാത്രി എട്ടേ മുക്കാലോടെ കരുണാനിധിയെ കാണാൻ കാവേരി ആശുപത്രിയിലെത്തിയത്. പതിനഞ്ചു മിനിട്ട് ആശുപത്രിക്കുള്ളിൽ ചെലവിട്ട അദ്ദേഹം മക്കളോട് ആരോഗ്യസ്ഥിതിയെക്കുറിച്ചും ചോദിച്ചറിഞ്ഞു.

സന്ദർശനത്തിന് ശേഷം രജനിയോട് കലൈഞ്ജരെ നേരിൽ കണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കലൈഞ്ജർ ഉറങ്ങുകയായിരുന്നെന്നും അതിനാലാണ് കാണാൻ സാധിക്കാത്തതെന്നും രജനി പറഞ്ഞു. വളരെ പെട്ടെന്ന് കലൈഞ്ജർ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP