Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എട്ട് വർഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെൻഷൻ കൈപ്പറ്റി; കെഎസ്ഇബിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; മുൻകൂർ ജാമ്യത്തിന് സമീപിച്ചപ്പോൾ കീഴടങ്ങണമെന്ന് കോടതി; അതിയന്നൂർ അരംഗമുകൾ സ്വദേശിയായ കൊച്ചുമകൻ ഒടുവിൽ അറസ്റ്റിൽ

എട്ട് വർഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെൻഷൻ കൈപ്പറ്റി; കെഎസ്ഇബിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; മുൻകൂർ ജാമ്യത്തിന് സമീപിച്ചപ്പോൾ കീഴടങ്ങണമെന്ന് കോടതി; അതിയന്നൂർ അരംഗമുകൾ സ്വദേശിയായ കൊച്ചുമകൻ ഒടുവിൽ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: എട്ടുവർഷംമുമ്പ് മരിച്ച അമ്മൂമ്മയുടെ പെൻഷൻ അധികൃതരെ കബളിപ്പിച്ച് കൈപ്പറ്റിയ കൊച്ചുമകൻ അറസ്റ്റിൽ. അതിയന്നൂർ അരംഗമുകൾ ബാബു സദനത്തിൽ പ്രജിത്‌ലാൽ ബാബു(35) ആണ് അറസ്റ്റിലായത്. കെ.എസ്.ഇ.ബി.യിൽനിന്ന് വിരമിച്ച ജീവനക്കാരിയുമായ അരംഗമുകൾ സ്വദേശിനി പൊന്നമ്മയുടെ പെൻഷനാണ് ഇയാൾ കൈപ്പറ്റിക്കൊണ്ടിരുന്നത്. നെയ്യാറ്റിൻകര ഡിവിഷൻ ഓഫീസിൽ കെ.എസ്.ഇ.ബി. ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.

പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാൾ എട്ടുവർഷമായി പണം പിൻവലിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെൻഷൻ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടർന്ന് കെ.എസ്.ഇ.ബി. അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്.

കൊച്ചമകനാണ് പെൻഷൻ വാങ്ങിയതെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി. അധികൃതർ പൊലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര പൊലീസ് ഇയാൾക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാൾ പെൻഷൻ കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി. വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു.

തുടർന്ന് പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് പൊലീസിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി പ്രജിത്‌ലാൽ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിൻകര പൊലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP