Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയ ദുരിതബാധിതർക്കുള്ള ലോക ബാങ്കിൽ നിന്നും ലഭിച്ച 1780 കോടി വകമാറ്റിയതിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ പോര്; കേന്ദ്ര റിലീസിന്റെ പകർപ്പ് ഉയർത്തി കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല; കൃത്യമായ മറുപടിയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ; ഫണ്ട് വക മാറ്റിയതിനെ ചൊല്ലിയുള്ള വിവാദം കടുക്കുന്നു

പ്രളയ ദുരിതബാധിതർക്കുള്ള ലോക ബാങ്കിൽ നിന്നും ലഭിച്ച 1780 കോടി വകമാറ്റിയതിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ പോര്; കേന്ദ്ര റിലീസിന്റെ പകർപ്പ് ഉയർത്തി കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല; കൃത്യമായ മറുപടിയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ; ഫണ്ട് വക മാറ്റിയതിനെ ചൊല്ലിയുള്ള വിവാദം കടുക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റീ ബിൽഡ് കേരള പദ്ധതികൾ ഇഴയുന്നതിനെ പറ്റിയും, ഫണ്ട് വക മാറ്റിയതിനെ പറ്റിയും സംബന്ധിച്ചുള്ള ബഷീർ എംഎ‍ൽഎയുടെ അടിയന്തിര പ്രമേയത്തിന്റെ ചർച്ചയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. പ്രളയ ദുരിതബാധിതർക്കുള്ള ലോക ബാങ്കിൽ നിന്നും ലഭിച്ച 1780 കോടി വകമാറ്റിയതിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ പോരാണ് സംഭവിച്ചത് കേന്ദ്ര റിലീസിന്റെ പകർപ്പ് ഉയർത്തി കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത കടന്നാക്രമണം നടത്തി. കൃത്യമായ മറുപടിയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ കുഴങ്ങുകയും ചെയ്തു.

ഇതോടെ ഫണ്ട് വക മാറ്റിയതിനെ ചൊല്ലിയുള്ള വിവാദം കടുക്കുകയാണ്. നവകേരള നിർമ്മിതി പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകബാങ്ക് സഹായം വകമാറ്റിയതിന് കേന്ദ്ര സർക്കാരിന് പലിശ നൽകേണ്ട അവസ്ഥയിലാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രളയ ദുരിതാശ്വാസത്തേയും പ്രതിരോധപ്രവർത്തനങ്ങളേയും ലാഘവത്തോടെ കാണുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

4.9.2019 ന് ലോക ബാങ്കിൽ നിന്നും റീ ബിൽഡ് കേരള ഇൻഷ്യേറ്റീവിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സഹായമായ 1780 കോടി രുപയുടെ റിലീസിന്റെ പകർപ്പ് ഉയർത്തി കാട്ടി. ഈ തുക ഏഴ് ദിവസത്തിനുള്ളിൽ റീ ബിൽഡ് അഥോറിറ്റിക്ക് നൽകേണ്ടതാണെങ്കിലും, ഇതുവരെ റീ ബിൽഡ് കേരളക്ക് സർക്കാർ ലഭ്യമാക്കിയിട്ടില്ല. ആ തുക സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കുകയാണ് ഉണ്ടായത്. എന്നാൽ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ഉണ്ടായത്.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും, ധൂർത്തിന് വേണ്ടി ചെലവിടുന്ന തുകയെ ചൊല്ലി വൻ ആക്ഷേപമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലോകബാങ്ക് സഹായവും ഇങ്ങനെയുള്ള അനാവശ്യ ചെലവുകൾക്കാണ് ഉപയോഗിച്ചതെന്നതാണ് വസ്തുത. വി,ഡി,സതീശൻ എംഎ‍ൽഎ ആണ് കഴിഞ്ഞ നിയമസഭാ സെക്ഷനിൽ ലോക ബാങ്കിൽ നിന്നും ലഭിച്ച 1780 കോടി രൂപ റീ ബിൽഡ് കേരളക്ക് നൽകാതെ മറ്റ് കാര്യങ്ങൾക്ക് വകമാറ്റിയത് സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി . അതിനെ തുടർന്ന് ഫണ്ട് വകമാറ്റിയ കാര്യം ധനകാര്യവകുപ്പ് മന്ത്രി സമ്മതിക്കുകയുമുണ്ടായിയെന്നും ചെന്നിത്തല ഓർമിപ്പിച്ചു.

എന്നാൽ മുഖ്യമന്ത്രി അത് നിഷേധിക്കുകയും ലോക ബാങ്ക് സഹായം റീ ബിൽഡ് കേരളക്ക് തന്നെ നൽകുമെന്നും അറിയിക്കുകയുണ്ടായി. എന്നാൽ ഏകദേശം 5 മാസം കഴിഞ്ഞിട്ടും ലോക ബാങ്കിൽ നിന്നുള്ള സഹായം റീ ബിൽഡ് കേരളക്ക് നൽകിയിട്ടില്ല. പ്രളയ ബാധിതമേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും, അർഹമായ ആളുകൾക്ക് ലഭിക്കുന്നില്ലായെന്ന വ്യാപകമായ പരാതി പ്രതിപക്ഷ കക്ഷി എംഎ‍ൽഎ മാർ നിരന്തരം സഭയിലും മറ്റ് വേദികളിലും ഉന്നയിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു

പ്രതിപക്ഷ നേതാവ് തന്നെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് അവരുടെ പരാതികൾ കേൾക്കുകയും, അതിന് അടിയന്തിര പരിഹാരം കാണണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടർമാർക്കും കത്തുകൾ അയച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗം പരാതികളും അവഗണിക്കുകയാണ് ഉണ്ടായത്. പരിഗണിച്ച പരാതികളിൽ തന്നെ അർഹമായ ധനസഹായം നൽകാതിരിക്കുകയുമാണ് ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

2018ലെ മഹാപ്രളയത്തിന് ശേഷം ഒന്നര വർഷമായിട്ടും റീബിൽഡ് കേരള പദ്ധതിക്ക് സമഗ്ര രൂപരേഖയായില്ല. കഴിഞ്ഞ വർഷം വീണ്ടും പ്രളയമുണ്ടായി. എന്നാൽ, പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പാവങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഇഛാശക്തി ഇല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രിസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ റീബിൽഡ് കേരള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 1850 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. 827 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും ലോകബാങ്ക് സഹായത്തിന്റെ ആദ്യഗന്ധുവായ 1750 കോടി വിവിധ വകുപ്പുകൾക്ക് കൈമാറിയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കേരള പുനർനിർമ്മാണം നല്ല നിലയിൽ നടക്കുന്നുവെന്നും ഒരു ജില്ലയോടും വിവേചനം ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP